സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനമായി, നെതര്‍ലാന്‍ഡ്‌സിനെതിരെ ടോസ് നേടി ഇന്ത്യ!
ടി-20 ലോകകപ്പ് 2026ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്ന് ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനേയും സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഒഴിവാക്കിയിട്ടുണ്ട്.
മാത്രമല്ല ഇന്ത്യ ഇഷാന്‍ കിഷന് വിശ്രമം നല്‍കുമെന്ന് കരുതിയെങ്കിലും ഓപ്പണിങ് പൊസിഷനില്‍ താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് കളത്തിലിറങ്ങാനുള്ള അവസരവും നഷ്ടപ്പെട്ടിരിക്കുകയാണ്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യ നേരത്തെ ഇടം നേടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്ന് ഏവരും കരുതിയിരുന്നു. നിര്‍ണായകമല്ലാത്ത മത്സരത്തില്‍ ടീം മാനേജ്‌മെന്റ് പല പരീക്ഷണങ്ങളും നടത്തുമെന്ന് കരുതിയെങ്കിലും രണ്ട് മാറ്റങ്ങള്‍ മാത്രമാണ് ഇന്ത്യ പ്ലെയിങ് ഇലവനില്‍ വരുത്തിയത്. ടോപ് ഓര്‍ഡര്‍ താരങ്ങള്‍ക്ക് പരിക്ക് സംഭവിച്ചാല്‍ മാത്രമെ ഇനി മലയാളി താരം സഞ്ജുവിന് അവസരം ലഭിക്കൂ.
നെതര്‍ലാന്‍ഡ്സ് പ്ലെയിങ് ഇലവന്‍
മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്‌വേര്‍ഡ്സ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സാച്ച് ലയണ്‍-കാഷെറ്റ്, നോഹ് ക്രോസ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍
ഇന്ത്യ പ്ലെയിങ് ഇലവന്‍
ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
Content Highlight: No Sanju Samson, India opt to bat against Netherlands