ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സി.ജെ.പി പ്രതിഷേധത്തിനെതിരെ പൊലീസ് അഴിഞ്ഞാട്ടം. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റിപ്പോര്‍ട്ടിങ്ങിനിടെ വലിച്ചിഴച്ചാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് ഇവരോട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സി.ജെ.പി നേതാക്കള്‍ അടക്കം പൊലീസ് കസ്റ്റഡിയിലാണ്. അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ച് വിവരമില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളും കസ്റ്റഡിയിലാണ്.
റിപ്പോര്‍ട്ടര്‍ ടി.വി, ദി സ്‌ക്രോള്‍, മലയാള മനോരമ തുടങ്ങി നിരവധി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയ വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് വിഷയത്തില്‍ ഉയരുന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയിലെ രോഷ്‌നിസ, ഫര്‍സ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlight: No respite even for journalists; police rampage in Delhi.
