മമിത മെയിന്റെയ്ൻ ചെയ്യുന്ന ആ ഒരു കാര്യം തന്നെയാണ് അവരുടെ വിജയങ്ങൾക്ക് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു: നിവിൻ പോളി
malayalam movie
മമിത മെയിന്റെയ്ൻ ചെയ്യുന്ന ആ ഒരു കാര്യം തന്നെയാണ് അവരുടെ വിജയങ്ങൾക്ക് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു: നിവിൻ പോളി
നന്ദന. ടി
Thursday, 27th August 2026, 7:32 am

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് ആറാം ദിവസത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ മലയാളത്തിൽ നിന്ന് അതിവേഗം 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന റെക്കോഡും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി നായികാ നായകന്മാരായി എത്തിയ ചിത്രമായിരുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മമിത ബൈജുവിനെക്കുറിച്ച് സംസാരിക്കുകയാണ് നിവിൻ പോളി.

നിവിൻ പോളി. Photo. Screen grab/ Youtube

മമിതയുമായുള്ള സൗഹൃദം ബോസ് ആൻഡ് കോ എന്ന സിനിമയുടെ സമയത്ത് തുടങ്ങിയതാണെന്ന് നിവിൻ പറയുന്നു. പിന്നീട് തമിഴിൽ അടക്കം മമിത അഭിനയിച്ച സിനിമകളെല്ലാം 100 കോടിയിലധികം കളക്ഷൻ നേടിയ ഹിറ്റ് ചിത്രങ്ങളായി മാറിയത് ഒരു അഭിനേതാവെന്ന നിലയിൽ ആരും ആഗ്രഹിക്കുന്ന കാര്യമാണെന്നും നിവിൻ കൂട്ടിച്ചേർത്തു.

‘മമിതയുടെ കൂടെ ബോസ് ആൻഡ് കോ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് മുതൽ ഫ്രണ്ട്സാണ് ഞങ്ങൾ. ആ സമയത്താണ് ഗിരീഷ് ബെത്‌ലഹേം കുടുംബ യൂണിറ്റ്ന്റെ കഥ മമിതയോട് പറഞ്ഞിരുന്നതെന്നും പറയുന്നത്. അതുകഴിഞ്ഞ് പ്രേമലു , ഡ്യൂഡ്, ജനനായകൻ, വിശ്വനാഥൻ ആൻഡ് സൺസ് എന്നീ ചെയുന്ന സിനിമകൾ എല്ലാം നൂറു കോടി കളക്ഷനിലേക്ക് എത്തിക്കുന്നത് മമിതയുടെ വിജയം ആണ്,’നിവിൻ പറഞ്ഞു.

ഈ വിജയങ്ങൾക്കിടയിലും മമിതയുടെ സ്വഭാവത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് നിവിൻ പറയുന്നത്. എല്ലാവരോടും ഒരുപോലെ സൗഹൃദത്തോടെ പെരുമാറുന്ന സ്വഭാവത്തെയും നിവിൻ എടുത്തുപറഞ്ഞു.

‘ഈ വിജയങ്ങളൊക്കെ ഉണ്ടായിട്ടും ക്യാരക്ടറിൽ ഒരു മാറ്റവും ഇല്ലാതെ എല്ലാവരോടും ഒരുപോലെ ഡൗൺ ടു എർത്ത് ആയി നിൽക്കുക എന്നത് ഭയങ്കര പാടാണ്. മമിത ഇപ്പോഴും ആ സിംപ്ലിസിറ്റി മെയിന്റെയ്ൻ ചെയ്യുന്നുണ്ട്. അതാണ് മമിതയുടെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴും ഗിരീഷ് അടക്കമുള്ള എല്ലാവരോടും ഭയങ്കര ഫ്രണ്ട്ലിയാണ്. അത് ഇനിയും മെയിന്റെയ്ൻ ചെയ്യാൻ പറ്റട്ടെ,’ നിവിൻ പറഞ്ഞു.

മമിതയ്‌ക്കൊപ്പം വർക്ക് ചെയ്യുന്നത് വളരെ കംഫർട്ടബിളാണെന്നും നിവിൻ പറയുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റ്ന്റെ ചിത്രീകരണ സമയത്തെ മമിതയുടെ സമീപനത്തെ കുറിച്ച് നിവിൻ കൂട്ടിച്ചേർത്തു.

മമിതാ ബൈജു. Photo. X.com

‘മമിതയുടെ കൂടെ വർക്ക് ചെയ്യാൻ നല്ല കംഫർട്ടബിളാണ്. ബെത്‌ലഹേം കുടുംബ യൂണിറ്റ് ചെയ്യുന്ന സമയത്ത് സിനിമയുടെ റിലീസും മറ്റ് തിരക്കുകളുമൊക്കെ ഉണ്ടായിരുന്നിട്ടും അതൊന്നും ആരെയും വലിയ തിരക്കുണ്ടെന്ന് കാണിക്കാതെ വളരെ സൈലന്റായിട്ടാണ് മമിത ഈ പടം ചെയ്തുതീർത്തത്. മമിതയുടെ ക്യാരക്ടർ ഞാൻ മനസിലാക്കിയെടുത്തോളം വളരെ നല്ലതാണ്. അതുകൊണ്ട് അത് ഇനിയും മെയിന്റെയ്ൻ ചെയ്ത് പോകട്ടെ,’ നിവിൻ പോളി പറഞ്ഞു.

Content Highlight: Nivin Pauly talks about Mamitha Baiju

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം