‘റൊണാള്‍ഡോ ഒരു സ്‌പെഷ്യല്‍ പ്ലെയറാണെന്ന്, എന്നാല്‍ എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു മികച്ച ഗോള്‍ സ്‌കോററാണ്. അദ്ദേഹത്തിന് ഒരു കോടി ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. ഇത് എര്‍ലിങ് ഹാലണ്ടിനെ പോലെയാണ്. ഹാലണ്ട് ഒരു ഗോള്‍ സ്‌കോററാണ്.
റൊണാള്‍ഡോ
എന്നാല്‍ മെസി, മെസി മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളയാണ്. മെസി തീര്‍ത്തും ഒരു കലയാണ്. ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ജനിച്ചത്.
ഫുട്‌ബോള്‍ കളിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് അസുഖം വരും. അദ്ദേഹം ഒരു ജീനിയസാണ്. അത് നമ്മള്‍ അനുവദിച്ചുകൊടുത്തേ മതിയാകൂ,’ ഒക്കോച്ച പറഞ്ഞു.
റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ച ബ്രസീലിയന്‍ ഇതിഹാസം താരം റിക്കാര്‍ഡോ കക്കയും മികച്ച താരമായി മെസിയെ തെരഞ്ഞെടുത്തിരുന്നു.
‘ഞാന്‍ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹം ശരിക്കും അതിശയിപ്പിക്കുന്ന താരമാണ്. എന്നാല്‍ ഞാന്‍ മെസിയെ തെരഞ്ഞെടുക്കും. മെസി ഒരു പ്രതിഭയാണ്, ശുദ്ധമായ കഴിവാണ്. അദ്ദേഹം കളിക്കുന്ന രീതി അവിശ്വസനീയമാണ്,’ കക്ക പറഞ്ഞു.
റിക്കാര്‍ഡോ കക്ക
അതേസമയം, റൊണാള്‍ഡോയെയും കക്ക ഏറെ പ്രശംസിച്ചു. ശക്തിയും വേഗതയും മാത്രമല്ല, മാനസികമായ കരുത്തിലും റൊണാള്‍ഡോ മുന്നിലാണെന്ന് കക്ക പറഞ്ഞു. എല്ലായ്‌പ്പോഴും വിജയിക്കാനും മികച്ച താരമാകാനുമാണ് റൊണാള്‍ഡോ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെസിയും റൊണാള്‍ഡോയും കായികചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്നും ഇരുവരുടെയും കളി നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും കക്ക കൂട്ടിച്ചേര്‍ത്തു.
Content Highlight: Nigerian legend Jay-Jay Okocha picks Messi over Ronaldo in the GOAT debate.