ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി ന്യൂസിലാൻഡ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 149 റൺസിന്റെ കൂറ്റൻ വിജയമാണ് കിവീസ് സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു.
Two more points on the board in Chennai! Lockie Ferguson 3-19 and Mitch Santner 3-39 leading the bowling effort. Scorecard | https://t.co/KwEW5rcWOQ #CWC23 pic.twitter.com/VLDdZqy6rh
— BLACKCAPS (@BLACKCAPS) October 18, 2023
ന്യൂസിലാൻഡ് ബാറ്റിങ് നിരയിലെ മൂന്ന് ബാറ്റർമാർ അർധശതകം കടന്നപ്പോൾ 50 ഓവറിൽ കിവീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് അഫ്ഗാനെതിരെ പടുത്തുയർത്തിയത്.
കിവീസ് ബാറ്റിങ് നിരയിൽ വില്ലി യങ്, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 80 പന്തിൽ 71 റൺസ് നേടി ഫിലിപ്സും, 74 പന്തിൽ 68 റൺസുമായി ടോം ലാതവും, 64 പന്തിൽ 54 റൺസുമായി വില്ലി യങ്ങും മികച്ച പ്രകടനം നടത്തി.
Player of the Match in Chennai! @glenndominic159 with a vital 71 runs and a partnership of 144 with skipper Tom Latham. Scorecard | https://t.co/KwEW5rcWOQ #CWC23 pic.twitter.com/04NvnwdUdB
— BLACKCAPS (@BLACKCAPS) October 18, 2023
92/1 after 20 overs of the chase in Chennai! Conway 45* and Williamson 30*. Follow play LIVE in NZ with @skysportnz. LIVE scoring | https://t.co/aNkBrDiAuv #CWC23 #BACKTHEBLACKCAPS pic.twitter.com/GLt3Mqi9LN
— BLACKCAPS (@BLACKCAPS) October 13, 2023
നവീൻ ഉൾ ഹഖും അസ്മത്തുളളയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ബൗളിങ് നിരയിൽ മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 34.4 ഓവറിൽ 139 റൺസിന് പുറത്താവുകയായിരുന്നു.
മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി കിവീസ് ബൗളിങ് നിരയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
തുടർച്ചയായ നാലാം വിജയത്തോടെ സെമിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ബ്ലാക്ക് ക്യാപ്സ്. എന്നാൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായി വന്ന അഫ്ഗാനിസ്ഥാന് കഴിഞ്ഞ മത്സരത്തിലെ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.
Content Highlight: New zealand continues the winning streak in Worldcup.
