മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ നേര് സിനിമ 50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത എട്ടാം നാളാണ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം എക്സിലൂടെ പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള പ്രേക്ഷരോട് നന്ദി പറഞ്ഞ മോഹന്‍ലാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ചു.
ഡിസംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്തത്. സലാര്‍, ഡങ്കി എന്നീ വമ്പന്മാരോടൊപ്പം ക്ലാഷ് റിലീസാണ് ചെയ്തതെങ്കിലും ആദ്യ ദിവസം മുതല്‍ തന്നെ നേര് മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറി. തുടര്‍പരാജയങ്ങളില്‍ നിന്നും ബോക്സ് ഓഫീസിലേക്കുള്ള മോഹന്‍ലാലിന്റെ തിരിച്ചുവരവ് കൂടിയായി നേര്. മോഹന്‍ലാല്‍, അനശ്വര, സിദ്ദീഖ് എന്നിവരുടെ പ്രകടനങ്ങള്‍ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.

ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്, അനശ്വര രാജന്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
#Neru crosses 50 crores at the box office worldwide! Heartfelt thanks to audiences everywhere for the love, and kudos to the entire crew!#JeethuJoseph #AntonyPerumbavoor #AashirvadCinemas pic.twitter.com/bgvNjC51aD
— Mohanlal (@Mohanlal) December 29, 2023
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.മോഹന്‍ലാലിനൊപ്പമുള്ള യൂഡ്ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബന്’.
Content Highlight: Neru movie collected 50 crore
