ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പുതിയ ആരോപണം ഉയര്‍ന്നു. അല്‍-ഖ്വയിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. അഫ്ഗാന്‍, കശ്മീര്‍ എന്നിവിടങ്ങളിലെ ജിഹാദിന് സാമ്പത്തിക സഹായം നല്‍കാനാണ് നവാസ് ഷെരീഫ് ലാദനില്‍ നിന്ന് കൈക്കൂലി വാങ്ങിയതെന്നും പറയപ്പെടുന്നു.
ഖാലിദ് ഖവാജ: ഷഹീദ് ഇ അമാന്‍ എന്ന പേരിലുള്ള പുസ്തകത്തില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായകമായ വിവരങ്ങളാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ചാരനായ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദാണ് പുസ്തകത്തിന്റെ രചയിതാവ്.
പുസ്തകം എഴുതിയതിന്റെ പേരില്‍ ഷമാമയെ താലിബാന്‍ 2010-ല്‍ വധിച്ചിരുന്നു. പുതിയ ആരോപണത്തിന്‍മേല്‍ അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി പാക് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. അടുത്തയാഴ്ച കോടതിയില്‍ നവാസ് ഷെരീഫിനെതിരെ ഹര്‍ജി നല്‍കുമെന്നാണ് പാര്‍ട്ടി വക്താവ് അറിയിച്ചത്.
Don”t Miss: ‘നിക്കാഹുമില്ല, താലിയും വേണ്ട’; മതത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാതെ ഹിന്ദു യുവതിയും മുസ്‌ലിം യുവാവും ഒന്നായ കഥ
ലാദനില്‍ നിന്ന് 1.5 ബില്യണ്‍ വാങ്ങിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇതില്‍ നിന്ന് 270 മില്യണ്‍ ഉപയോഗിച്ച് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
