[] മോട്ടറോള മോട്ടോ ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. 8ജി.ബിയുടെ മോട്ടോ ജിയുടെ വില 12,499 രൂപയും 16 ജി.ബിയുടേതിന് 13,999 രൂപയുമാണ് വില.

ബുധനാഴ്ച്ച മുതല്‍ ഓണ്‍ലൈന്‍ റീടെയിലര്‍ ഫ്‌ലിപ്കാര്‍ട് വഴി ഫോണ്‍ ലഭ്യമായിത്തുടങ്ങി. മോട്ടോ ജിക്ക് കവറും കേസുകളും മോട്ടറോള പ്രഖ്യാപിച്ചിട്ടുണ്ട്.

മോട്ടോ ജിയുടെ കവര്‍ 899 രൂപക്കും ഗ്രിപ് കവര്‍ 1099 രൂപക്കും ഫ്‌ലിപ് കവര്‍ 1,599 രൂപക്കും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 4.3യിലാണ് മോട്ടോ ജി പ്രവര്‍ത്തിക്കുന്നത്.

മൈക്രോ സിം കാര്‍ഡ് സ്ലോട്ടിനോട് കൂടിയാണ് ഈ ഡ്യുവല്‍ സിം ഡിവൈസ് വരുന്നത്.

ഗോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സ്‌ക്രീന്‍, 720 ഗുണം 1280 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 4.5 ഇഞ്ചിന്റെ എച്ച്.ഡി എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ എന്നിവ ഈ ഫോണിന്റെ സവിശേഷതകളാണ്.

1ജിബി റാം, ആന്‍ഡ്രിനോ 305 ജി.പി.യു എന്നിവയോട് കൂടിയ 1.2 ജി.എച്ച്.സെഡ് ക്വാഡ്‌കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ പ്രൊസസറില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിത്തുന്നത്.

എല്‍.ഇ.ഡി ഫ്‌ലാഷിനോടൊത്ത 5 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 1.3യുടെ മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ഫോണിലെ ക്യാമറ സൗകര്യങ്ങള്‍.

അകത്തും പുറത്തും വാട്ടര്‍ റെസിസ്റ്റന്റ് നാനോ കോട്ടിംഗ് ഉള്ളതാണ് മോട്ടോ ജി. 2070 mAhന്റെ ബാറ്ററിയുള്ള ഫോണില്‍ എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജിനായി മൈക്രോ എസ്.ഡി കാര്‍ഡ് ലഭ്യമല്ല.