മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മോഹന്‍ലാലും മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മോഹന്‍ലാലും മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ തുടരും എന്ന സിനിമയായിരുന്നു അവസാനമിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ശോഭന – മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ഈ സിനിമ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.
ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തത് കൊണ്ട് സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ സിനിമയെ കുറിച്ച് അങ്ങനെ അറിയില്ലായിരുന്നുവെന്നും പറയുകയാണ് മോഹന്‍ലാല്‍.
‘നമ്മള്‍ ഒരാളുടെ കൂടെ സിനിമ ചെയ്ത് വരുമ്പോഴാണല്ലോ അയാളെ കുറിച്ച് മനസിലാക്കുക. തരുണ്‍ മൂര്‍ത്തിയുടെ സിനിമയോടുള്ള പാഷനും കാഴ്ചപാടും, തന്റെ സിനിമ എങ്ങനെ വരണമെന്നാണ് അയാളുടെ ആഗ്രഹമെന്നും ഞാന്‍ പതിയെയാണ് മനസിലാക്കിയത്,’ മോഹന്‍ലാല്‍ പറയുന്നു.
തരുണ്‍ മൂര്‍ത്തി വളരെ കമ്മിറ്റഡായ ഒരു സംവി
ധായകനാണെന്നും നടന്‍ പറഞ്ഞു. തരുണ്‍ ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണെന്നും കുറേകാലം കഥകളി പഠിച്ച ആളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയെ കുറിച്ച് നല്ല സങ്കല്‍പമുള്ള ആളാണ് തരുണെന്ന് പറയുന്ന നടന്‍ പുതിയ തലമുറയെ കുറിച്ച് അറിയുന്ന ആള്‍ കൂടിയാണ് അയാളെന്നും പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘ഒരു സിനിമയില്‍ എന്തൊക്കെ വേണമെന്ന് തരുണിന് അറിയാം. ആ കഥയ്ക്ക് അനുയോജ്യമായ എല്ലാ കാര്യങ്ങളും അയാള്‍ കൊണ്ടുവന്നു. അപ്പോള്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ നമുക്ക് കൂടുതല്‍ താത്പര്യം തോന്നും. എല്ലാ സിനിമയിലും അഭിനയിക്കുമ്പോള്‍ താത്പര്യമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ പാഷന്‍ കൂടെ കാണുമ്പോള്‍ നമുക്ക് ആ സിനിമയിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാന്‍ സാധിക്കും.
തരുണ്‍ മൂര്‍ത്തി വളരെ കമ്മിറ്റഡായ സംവിധായകനാണെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ മുമ്പുള്ള സിനിമകള്‍ കണ്ടാല്‍ മനസിലാകും. വളരെ വ്യത്യസ്തമായ സിനിമകളല്ലേ അദ്ദേഹം ചെയ്യുന്നത്. നല്ല സിനിമയുണ്ടാക്കുക എന്നത് ഒരുപാട് പ്രയാസമുള്ള കാര്യമല്ലേ,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal Talks About Tharun Moorthy’s Direction