മുന്‍ ബെംഗളൂരു താരത്തിന്റെ സെഞ്ച്വറി പാഴായി; ആലപ്പിയെ തകര്‍ത്ത് കൊല്ലം സെയ്‌ലേഴ്
Cricket
മുന്‍ ബെംഗളൂരു താരത്തിന്റെ സെഞ്ച്വറി പാഴായി; ആലപ്പിയെ തകര്‍ത്ത് കൊല്ലം സെയ്‌ലേഴ്
ശ്രീരാഗ് പാറക്കല്‍
Tuesday, 25th August 2026, 7:19 pm

കെ.സി.എല്ലില്‍ ആലപ്പി റിപ്പിള്‍സിനെതിരെ വിജയം സ്വന്തമാക്കി ആരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കൊല്ലം വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആലപ്പി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം 17.4 ഓവറില്‍ 187 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ കൊല്ലത്തിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീനാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 51 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ടീമിലുണ്ടായിരുന്ന താരമാണ് അസറുദ്ദീന്‍. 2021ലെ സീസണിലായിരുന്നു അസറിനെ ബെംഗളൂരു 20 ലക്ഷത്തിന് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന് ഇപ്പോള്‍ താരം ഒരു ഐ.പി.എല്ലില്‍ ടീമിലും അംഗമല്ല.

താരത്തിന് പുറമെ സച്ചിന്‍ ബേബി 40 റണ്‍സാണ് നേടിയത്. നാല് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.

അസറുദ്ദീന്റെ സെഞ്ച്വറിയുണ്ടായിട്ടും ആലപ്പിക്ക് കൊല്ലത്തിനെതിരെ ബൗളിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കൊല്ലത്തിന് വേണ്ടി എം. നിധീഷ്, വി. വിശ്വനാഥ്, അമല്‍ ജി, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

വി. ഗോവിന്ദിന്റെ വെടിക്കെട്ട് പ്രകടനമാണ് കൊല്ലത്തിനെ വിജയത്തിലെത്തിച്ചത്. 53 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 93 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ഓപ്പണര്‍ എ. നായര്‍ 34 പന്തില്‍ 52 റണ്‍സും നേടി നിര്‍ണായകമായി.

ആലപ്പിക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അജിനാസ് കെ ആണ്. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ വിനില്‍, പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

 

Content Highlight: Mohammed Azharuddeen’s century goes in vain; Kollam Sailors crush Alleppey

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ