ലണ്ടന്‍: വെസ്റ്റ്ബാങ്കിലെ അനധികൃ കുടിയേറ്റങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെതിരായ ഇസ്രഈലിന്റെ പ്രതികാര നടപടികളെ അപലപിച്ച് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ്. ജെറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതടക്കമുള്ള ഇസ്രായേലിന്റെ തീരുമാനങ്ങളെയാണ് അദ്ദേഹം അപലപിച്ചത്.

ഇസ്രഈല്‍ നടപടി നശീകരണപരമാണെന്നും അതില്‍ പിന്നീട് അവര്‍ ഖേദിക്കേല്പി വരുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പ് ഇസ്രഈലിനെതിരെ സമാന നടപടി സ്വീകരിച്ച രാജ്യങ്ങളെ തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ക്കെതിരായ ഇസ്രഈലിന്റെ പ്രതികാര നടപടികള്‍ കണ്ടതിനാല്‍ ഇപ്പോഴുണ്ടായ കാര്യങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഉദാഹരണത്തിന് ഉപരോധം പ്രഖ്യാപിച്ച നെതര്‍ലാന്‍ഡ്‌സ് പോലുള്ള മറ്റ് രാജ്യങ്ങള്‍ ഇസ്രഈലില്‍ നിന്നുള്ള ഈ പ്രതികാര നടപടികള്‍ നേരിടുന്നത് കണ്ടതിനാല്‍ ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അവ ഖേദകരവും നാശനഷ്ടകരവുമാണെന്ന് ഞാന്‍ കരുതുന്നു,’ മിലിബാന്‍ഡ് ബി.ബി.സി റേഡിയോയോട് പറഞ്ഞു.

നടപടികള്‍ ഇസ്രാഈലുമായുള്ള ബ്രിട്ടന്റെ സഹകരണത്തെ തടസ്സപ്പെടുത്തുമെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. ‘ഇസ്രഈലുമായി ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ഇന്റലിജന്‍സ്, സുരക്ഷാ ബന്ധങ്ങളുല്പ്. അവ തുടരുമെന്ന് എനിക്ക് ഉറപ്പുല്പ്.’ മിലിബാന്‍ഡ് പറഞ്ഞു.

ഉപരോധങ്ങള്‍ ‘ഇസ്രായേലിനെയല്ല, നിയമവിരുദ്ധമായ കുടിയേറ്റങ്ങളെയും കുടിയേറ്റ വ്യാപനത്തെയും’ ലക്ഷ്യം വയ്ക്കുന്നതാണെന്നും മിലിബാന്‍ഡ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ ഇസ്രായേലുമായി വ്യാപാരം തുടരുമെന്ന അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങള്‍ക്കുമെതിരെ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ഇസ്രഈല്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചത്. കിഴക്കന്‍ ജെറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ച് പൂട്ടാന്‍ ഉത്തരവിടുന്നതടക്കമുള്ള നടപടികളാണ് ഇസ്രഈല്‍ സ്വീകരിച്ചത്. ഇതിന് പുറമെ ബ്രിട്ടിഷ് എം.പിമാര്‍ക്കെതിരെ പ്രവേശന വിലക്കും ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു.

ഉപരോധത്തിന് പുറമെ ബ്രിട്ടിഷ് സര്‍ക്കാരില്‍ നിന്ന് ഇസ്രഈലിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സമീപ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. നെതന്യാഹു സര്‍ക്കാരിന്റെ നിശബ്ദ പിന്തുണയോടെ നടത്തിയ ‘വംശീയ ഉന്മൂലനം’ ആണ് വെസ്റ്റ്ബാങ്കില്‍ നടക്കുന്നതെന്ന് മിലിബാന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതും ഇസ്രഈലിന്റെ പ്രതികാര നടപടിക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.

ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സആര്‍ ആണ് ബ്രിട്ടീഷ് കോണ്‍സുലേറ്റ് പൂട്ടാന്‍ ഉത്തരവിട്ടത്. ബ്രിട്ടനിലെ ഇസ്രഈല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എം.പിമാര്‍ക്കെതിരെ പ്രവേശന വിലക്കും സആര്‍ പ്രഖ്യാപിച്ചു.

മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, യുവര്‍ പാര്‍ട്ടി എം.പി. സാറാ സുല്‍ത്താന, ലേബര്‍ എം.പിമാരായ ഡയാന്‍ ആബട്ട്, നാസ് ഷാ, ജോണ്‍ മക്‌ഡൊണല്‍, റിച്ചാര്‍ഡ് ബര്‍ഗണ്‍, ഗ്രീന്‍ പാര്‍ട്ടി എം.പിമാരായ ഹന്ന സ്‌പെന്‍സര്‍, കാര്‍ല ഡെന്യര്‍, സിയാന്‍ ബെറി, എല്ലി ചൗണ്‍സ് എന്നിവരുള്‍പ്പെടെ ബ്രിട്ടനിലെ മിക്ക ഇടതുപക്ഷ എം.പിമാര്‍ക്കും ഇസ്രഈല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടന് പുറമെ ഫ്രാന്‍സും കാനഡയും വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ വ്യാപാര ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഒമ്പത് രാജ്യങ്ങളും ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതികള്‍ കാനഡയും 11 യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരറ്റ് അറിയിച്ചിരുന്നു. ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ ഈ രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Miliband condemns Israel’s closure of UK consulate in Jerusalem