ഒരു കാലത്ത് ബോക്സിങ് റിങ്ങിനെ കിടിലം കൊള്ളിച്ച ഇതിഹാസ താരമായിരുന്നു മൈക്ക് ടൈസണ്‍. എണ്ണമറ്റ നോക്ക് ഔട്ടുകള്‍ കൊണ്ട് എതിരാളികളെ നിഷ്പ്രഭനാക്കിയിരുന്ന താരത്തെയിപ്പോള് പരിക്കും രോഗങ്ങളും വിടാതെ പിന്തുടര്‍ന്നിരിക്കുകയാണ്.
മുതുകിനേറ്റ പരിക്കാണ് താരത്തെ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്നത്. നേരത്തെ വാക്കിങ് സ്റ്റിക് ഉപയോഗിച്ച് നടന്നിരുന്ന ടൈസണിപ്പോള് നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന മൈക്ക് ടൈസണിന്റെ ചിത്രങ്ങളാണിപ്പോള്‍ വൈറലാവുന്നത്.
Former heavyweight boxing champion Mike Tyson’s health failing him and says his ‘expiration date may come really soon’
Mike Tyson is pictured in a wheelchair at Miami Airport, raising new fears for his health amid problems with sciatica. pic.twitter.com/ITHHAwfJQK— Zedbugs (@Zedbugs1) August 17, 2022
എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് അത്രത്തോളം സാരമുള്ളതല്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ തന്റെ എക്സ്പയറി ഡേറ്റ് അടുത്തുവരികയാണെന്നായിരുന്നു തന്റെ പോഡ്കാസ്റ്റായ ഹോട് ബോക്സിന് (HotBoxin)ല്‍ പറഞ്ഞിരുന്നത്.

‘നമ്മളെല്ലാവരും ഒരുദിവസം മരിക്കും. ഞാന്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ആ പാടുകള്‍ കാണുന്നുണ്ട്. വൗ എന്നാണ് ഞാനപ്പോള്‍ പറയാറുള്ളത്. അതിനര്‍ത്ഥം എന്റെ എക്സ്പയറി ഡേറ്റ് അടുത്ത് വരികയാണ്, ഉടന്‍ തന്നെ അതുണ്ടാവും,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
56കാരനായ ടൈസണെ ഇതിഹാസമായിട്ടാണ് സ്പോര്‍ട്സ് ലോകം കാണുന്നത്. തന്റെ പ്രൈം ബോക്സിങ് റിങ്ങില്‍ ടൈസന്റെ ഏകാധിപത്യത്തിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.


മുഹമ്മദ് അലിക്ക് ശേഷം ബോക്സിങ് റിങ് ഇത്രത്തോളം അടക്കി ഭരിച്ച ഒരു താരവും ഉണ്ടായിട്ടില്ല.
2005ല്‍ കെവിന് മക്ബ്രൈഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ റിങ്ങിനോട് വിടപറഞ്ഞ ടൈസണ്‍ 2020ല്‍ ഒരിക്കല്‍ക്കൂടി റിങ്ങിലേക്കെത്തിയിരുന്നു. റോയ് ജോണ്‍സിനെതിരായ ആ പ്രദര്‍ശന മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Content highlight: Mike Tyson found in wheel chair, pictures goes viral
