'ഗ്യാസ് പോയത് നമ്മടെയാ’ മുതൽ ‘ഇത്ര പ്രായമായ കഴുതയെ ആദ്യമായാ കാണുന്നത്’ വരെ; മീനാക്ഷിയുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Malayalam Cinema
'ഗ്യാസ് പോയത് നമ്മടെയാ’ മുതൽ ‘ഇത്ര പ്രായമായ കഴുതയെ ആദ്യമായാ കാണുന്നത്’ വരെ; മീനാക്ഷിയുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നന്ദന എം.സി
Wednesday, 18th March 2026, 4:15 pm

മലയാളികളുടെ പ്രിയ താരമാണ് മീനാക്ഷി അനൂപ്. ക്യാപ്ഷനുകളിലൂടെ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടാനും മീനാക്ഷിക്ക് കഴിയാറുണ്ട്. അവതാരികയായും സിനിമയിലെ അഭിനയത്തിലൂടെയും ജനങ്ങളുടെ ഇഷ്ടപ്പെട്ട താരമായ മീനാക്ഷി സോഷ്യൽ മീഡിയ തലക്കെട്ടുകളിലൂടെ സൈബർ ആക്രമണവും നേരിടാറുണ്ട്.

ഇപ്പോഴിതാ തന്നെ കളിയാക്കാൻ വന്ന ഒരു വ്യക്തിക്ക് മീനാക്ഷി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘കഴുത’ എന്ന കമന്റിന് മീനാക്ഷി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത്ര പ്രായമായ ഒന്നിനെ ആദ്യമായാണ് കാണുന്നത്’ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ഈ ഒരു കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.

മീനൂട്ടിയെ കഴുത എന്നു വിളിച്ച അമ്മാവനെ കണ്ടം വഴി ഓടിച്ചു മീനൂട്ടി എന്ന അടിക്കുറിപ്പോടുകൂടിയാണ് മീനാക്ഷിയുടെ ഈ കമന്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മീനാക്ഷി അനൂപ്, Photo: Meenakshi Anoop/ Facebook

പാചകവാതക സിലിണ്ടറുകൾക്ക് വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ താരം പങ്കുവെച്ച പോസ്റ്റും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും ‘ഗ്യാസ് പോയത് നമ്മുടേതാണെന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

വീട്ടിലെ ഗ്യാസ് കുറ്റിയും പിടിച്ചായിരുന്നു മീനാക്ഷിയുടെ കുറിപ്പ്. ഈ വിഷയത്തിൽ മീനാക്ഷിയെ അനുകൂലിച്ചും വിമർശിച്ചും ആളുകളെത്തിയിരുന്നു.

താരത്തെ പരിഹസിച്ചെത്തുന്നവർക്ക് മീനാക്ഷി മറുപടിയും നൽകിയിരുന്നു. ‘വന്നു ചെറിയ വായിൽ വലിയ വർത്താനം, ഒന്ന് പോടി ഇതൊക്കെ ഞങ്ങളും ന്യൂസിൽ കാണുന്നുണ്ട്.

അല്ലാതെ നീ ഇറാനിൽ നേരിട്ട് എടുത്ത വാർത്ത അല്ലല്ലോ. വേറെ വല്ല കഴിവും ഉണ്ടേൽ കാണിക്കു, ഡാൻസോ പാട്ടോ അല്ലാതെ ചുമ്മാ ബുദ്ധിജീവി ചമയണ്ട’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മീനാക്ഷി നൽകിയ മറുപടി ‘ശരി പണ്ഡിതാ’ എന്ന് മാത്രമാണ്. ഇത്തരം കമന്റുകൾക്ക് ചുട്ട മറുപടി നൽകാനും മീനാക്ഷി മറക്കാറില്ല.

ഇപ്പോഴിതാ ‘കഴുത’ എന്ന് വിളിച്ച കമന്റിനാണ് താരം വീണ്ടും മറുപടി നൽകിയിരിക്കുന്നത്. മുമ്പ് തന്റെ ഒരു പോസ്റ്റിന് ഇതേ പോലെ ‘നീ ഒരു കഴുതയാണ്’ എന്ന കമന്റ് ഇട്ട വ്യക്തിക്കും മീനാക്ഷി ചുട്ട മറുപടി നൽകിയിരുന്നു.

‘കഴുതയ്ക്ക് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞത്’ എന്നാണ് മീനാക്ഷിയുടെ മറുപടി. യഥാർത്ഥത്തിൽ കഴുത ബുദ്ധിയില്ലാത്ത ജീവിയല്ലെന്നും അതിനുള്ള റഫറൻസ് വീഡിയോകളും താരം ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

ഇത്തരത്തിലുള്ള കമന്റുകൾക്കിടയിലും തനിക്കെതിരെ വരുന്ന വിമർശനങ്ങളെ ആത്മവിശ്വാസത്തോടെയും ഹാസ്യബോധത്തോടെയും നേരിടുന്ന താരമായാണ് മീനാക്ഷി അനൂപ് വീണ്ടും ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, അതിന് മാന്യമായും ചുട്ട മറുപടികളുമായി പ്രതികരിക്കുന്ന മീനാക്ഷിയുടെ സമീപനം ആരാധകർ കൈയ്യടിയോടെ ഏറ്റെടുക്കുകയാണ്.

Content Highlight: Meenakshi Anoop responds to comments

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.