കണ്ണൂര്‍: കണ്ണൂരില്‍ റോബോര്‍ട്ടില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ടൗണില്‍ വച്ചാണ് യുവാവ് പിടിയിലായത്. പിണറായി പുത്തന്‍ കണ്ടം സ്വദേശി എ.ഫൈസല്‍ (33) ആണ് അറസ്റ്റിലായത്.
20.5 ഗ്രാം എം.ഡി.എം.എയുമായി ബുധാനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ടൗണില്‍ നിന്നും ഫൈസലിലെ പൊലീസ് പിടികൂടിയത്. കളിപ്പാട്ടമെന്ന വ്യാജേന റോബോട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബംഗ്ലൂരില്‍ നിന്ന് പാര്‍സല്‍ വഴി മയക്കുമരുന്ന് കടത്തുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് പി. വിജയ ഭാരത് റെഡ്ഡിയാണ് അടിയന്തര പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: MDMA smuggled inside a robot; police arrest youth in Kannur.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.