കലിപ്പ് തീരണല്ലില്ലാ… മൂഡിലാണ് പി.എസ്.ജി സൂപ്പര്‍താരം എംബാപ്പെ. നെയ്മറിനും മെസിക്കും ശേഷം ഇപ്പോള്‍ എംബാപ്പെക്ക് കലിപ്പിടാന്‍ കിട്ടിയിട്ടുള്ളത് അചരഫ് ഹക്കിമിയെയാണ്.
കഴിഞ്ഞ സീസണില്‍ ഹാക്കിമിയും എംബാപ്പെയും തമ്മില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ ഒന്നു കൂടി മറനീക്കി പുറത്തുവരികയാണ്. ഹാക്കിമി നല്കിയ പാസിലെ അപാകതകളാണ് എംബാപ്പെയെ അന്ന് ചൊടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന ഒരു മാച്ചിനിടയിലെ ബ്രേക്ക് ടൈമില്‍ ഹാക്കിമിയോട് പാസിനെ കുറിച്ച് ചോദിച്ച് ചൂടാകുന്ന ഫ്രഞ്ച് താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹക്കിമി സോറി പറയുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും ഇത് തീരില്ലെന്നാണ് എംബാപ്പെയുടെ മറുപടി.

ആറ് സെക്കന്റുള്ള വീഡിയോയാണ് പുറത്തുവന്നരിക്കുന്നത്. കളിയുടെ വീഡിയോ കണ്ടുനോക്ക്, അപ്പോള്‍ ഞാന്‍ പറയുന്നത് മനസിലാകും എന്നാണ് ഹാക്കിമിയോട് എംബാപ്പെ പറയുന്നത്.
എംബാപ്പെ പറയുംപോലെയുള്ള പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് സോറി പറയുന്നു എന്നാണ് ഇതിന് ഹാക്കിമിയുടെ മറുപടി. ‘സോറി കൊണ്ട് മാത്രം കാര്യമില്ല. നല്ല രീതിയില്‍ പാസ് തരാന്‍ നോക്കണം,’ എന്നാണ് പിന്നീട് ഹാക്കിമിയോട് എംബാപ്പെ പറയുന്നത്.
Mbappé: “I swear watch the video.”
Hakimi: “If it’s like that, I’m sorry.”
Mbappé: “It’s not enough to be sorry, give a good ball!” pic.twitter.com/XpYDdZyBKB
— EuroFoot (@eurofootcom) September 9, 2022
എംബാപ്പെയുടെ കലിപ്പന് പെരുമാറ്റത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെയും സഹകളിക്കാരോട് താരം ചൂടാകുന്നത് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇങ്ങനെ പോയാല്‍ ടീമിലെ ഒരു താരത്തിനൊപ്പവും എംബാപ്പെക്ക് ഒത്തുപോകാനാകില്ലല്ലോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്നാല്‍ മികച്ച രീതിയില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്ന താരമാണ് എംബാപ്പെയെന്നും പെനാല്‍റ്റി മിസായതിന്റെ വിഷമത്തിലായതുകൊണ്ടാണ് അവന് അങ്ങനയൊക്കെ പെരുമാറിയതെന്നുമാണ് മറ്റു കളിക്കാരുടെ പക്ഷം.
കഴിഞ്ഞ കളിയില്‍ നെയ്മറിന് പാസ് നല്‍കാതെ ഒറ്റയ്ക്ക് ഗോളടിക്കാന്‍ ശ്രമിച്ച അവസരം പാഴാക്കിയ എംബാപ്പെക്കെതിരെ പി.എസ്.ജി ആരാധകര്‍ മൊത്തം തിരിഞ്ഞിരുന്നു. എംബാപ്പെയും ഈഗോയും താന്‍ മാത്രമേ ഗോളടിക്കാവൂ എന്ന തോന്നലും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പല തവണ വന്നിരുന്നു.
Content Highlight: Mbappe scolds teammate Hakimi over a pass
