[]തിരുവനന്തപുരം: പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ വസതിയിലേക്ക് പ്‌ളാച്ചിമട സമരക്കാരുടെ മാര്‍ച്ച്.

പ്‌ളാച്ചിമട നഷ്ടപരിഹാര െ്രെടബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിപ്പിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും പ്രതിപക്ഷ കക്ഷികളും കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

പ്‌ളാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും സംസ്ഥാന ഐക്യദാര്‍ഢ്യ സമിതിയും ചേര്‍ന്നായിരുന്നു ആന്റണിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

രാവിലെ 11ന് സെക്രട്ടേറിയറ്റ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിച്ചു. വഴുതക്കാടിനടുത്ത മന്ത്രിയുടെ വസതിയിലേക്കുള്ള വഴിയില്‍ വെച്ച് പൊലീസ് തടഞ്ഞു.

പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആറുമുഖന്‍ പത്തിച്ചിറ, പ്‌ളാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി വൈസ് ചെയര്‍മാന്‍ വി.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.