ന്യൂദല്‍ഹി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് അനുമതി നിഷേധിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് അനുമതി നിഷേധിച്ചത്.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയുളള കോടതിയലക്ഷ്യ അനുമതിയും നിഷേധിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന്റെ നിര്‍മാതാവിന്റെ മകള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനാണ് അപേക്ഷ നല്‍കിയിരുന്നത്.

ചീഫ് സെക്രട്ടറിയും മറ്റുള്ളവരും സുപ്രധാന വിവരങ്ങള്‍ സുപ്രീംകോടതിയില്‍ നിന്നും മറച്ചുവെച്ചുവെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരുന്നത്.

എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ സോളിസിറ്റര്‍ തുഷാര്‍ മേത്തയ്ക്ക് ഇത് കൈമാറിയത്.

മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോടതിയലക്ഷ്യ നടപടി നിയമപ്രകാരം നടപടിയെടുക്കണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി വേണം.

തുഷാര്‍ മേത്ത അപേക്ഷ പരിശോധിച്ച ശേഷമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചത്.