മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ വേഷങ്ങള്‍ ചെയ്ത മഞ്ജു വാര്യര്‍ തിരിച്ചുവരവിലും ഒരോ കഥാപാത്രങ്ങളിലൂടെയും ഞെട്ടിക്കുന്നുണ്ട്. എല്ലാതരം കഥാപാത്രങ്ങളെയും അനായാസമായി അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരെ മഞ്ജു വാര്യര്‍ വിസ്മയിപ്പിക്കുന്നത്.
ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും താരം പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. മഞ്ജു വാര്യറുടെ ഓഫ് സ്‌ക്രീന്‍ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. സ്റ്റൈലിഷ് കോസ്റ്റിയൂമിലാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാല്‍ താരം പങ്കുവെച്ച ആദ്യ ഫോട്ടോ നോക്കുമ്പോള്‍ പെട്ടെന്ന് എസ്തര്‍ അനിലാണെന്ന് വിചാരിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 47ാം വയസിലും മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനെ പലരും അഭിനന്ദിക്കുന്നുണ്ട്. ഇത്തരമൊരു മേക്കോവര്‍ ആരും പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നു.
അഞ്ച് വര്‍ഷം മുമ്പ് ഒരു പൊതു പരിപാടിയില്‍ മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ട ലുക്കും പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോസ്റ്റിയൂമില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരുന്നു. കൊറിയന്‍ സിനിമകളിലെ നായികയെപ്പോലെയുണ്ടെന്നായിരുന്നു അന്ന് പലരും അഭിപ്രായപ്പെട്ടത്.
അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന അതേ പ്രസരിപ്പും ലുക്കും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന താരത്തെ പലരും അഭിനന്ദിക്കുന്നുണ്ട്. ഏജ് ഇന്‍ റിവേഴ്‌സ് ഗിയറിന് ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്ന് മഞ്ജു വാര്യറാണെന്നും കമന്റുകളുണ്ട്. ഇനിയും ഇത്തരം ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് താരം സിനിമാലോകത്തെ ഞെട്ടിക്കുമെന്നാണ് മറ്റ് കമന്റുകള്‍.
മലയാളത്തിന് പുറമെ തമിഴിലും മഞ്ജു വാര്യര്‍ ഞെട്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സില്‍ താരത്തിന്റെ പ്രകടനം ഗംഭീരമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ആക്ഷന്‍ രംഗങ്ങളില്‍ മഞ്ജുവിന്റെ കൈയടക്കവും അഭിനന്ദിക്കപ്പെടുന്നുണ്ട്. ആര്യ, ശരത് കുമാര്‍, ഗൗതം കാര്‍ത്തിക് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Content Highlight: Manju Warrier’s new photo viral in Social Media