എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ എന്നോടൊന്നും സംസാരിച്ചില്ല..ഞാനുണ്ടാക്കിയതൊന്നും കഴിച്ചുമില്ല’; അമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്നുനാള്‍ കിടന്നുറങ്ങി മകന്‍
എഡിറ്റര്‍
Sunday 10th September 2017 3:40pm

ദുര്‍ഗ്ഗാപൂര്‍: അമ്മയുടെ മൃതദേഹത്തിന് മകന്‍ കാവല്‍ നിന്നത് മൂന്നുനാള്‍. പശ്ചിമബംഗാളിലെ ദുര്‍ഗ്ഗാപൂരിലാണ് സംഭവം.

35 കാരനായ ഇന്ദ്രദീപ് നന്ദിയാണ് അമ്മ സനന്ദ നന്ദിയുടെ മൃതദേഹത്തിന് കാവല്‍ നിന്നത്. ഇന്ദ്രദീപിന്റെ വീട്ടില്‍ നിന്നും രൂക്ഷഗന്ധമുയര്‍ന്നതോടെ പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. തൊട്ടടുത്ത് തന്നെ സനന്ദയുടെ മൂത്ത മകന്‍ ഇന്ദ്രനീല്‍ താമസിക്കുന്നുണ്ട്.

തന്റെ അമ്മ കുറച്ച് ദിവസമായി തന്നോടൊന്നും സംസാരിക്കാറില്ലെന്നും ഭക്ഷണമൊന്നും കഴിക്കാറില്ലെന്നും ഇന്ദ്രദീപ് പൊലീസിനോട് പറഞ്ഞു. സനന്ദയുടെ മൃതദേഹത്തിനൊപ്പമായിരുന്നു ഇന്ദ്രനീലും കിടന്നുറങ്ങിയിരുന്നത്.


Also Read: ‘വി.എസിന് പ്രായമായില്ലേ അദ്ദേഹം പറയുന്നത് കാര്യമാക്കേണ്ട’; വി.എസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കണ്ണന്താനം


‘ ഞാന്‍ ചോറും പരിപ്പുകറിയും ഉണ്ടാക്കിയിരുന്നു. പക്ഷേ അമ്മ അത് കഴിച്ചില്ല. എന്നോട് സംസാരിക്കാറുമില്ല.’

ഇയാളെ കുറെ നേരം പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സനന്ദ നന്ദി എങ്ങനെയാണ് മരിച്ചതെന്നതിനെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. ഇയാളെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഇന്ദ്രദീപിന് മാനസികാസ്വസ്ഥ്യം ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സഹോദരന്‍ അമ്മയുടെ മരണവിവരം അറിയാക്കിതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് ഇന്ദ്രനീല്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അമ്മയെ കണ്ടിരുന്നെന്നും അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ഇന്ദ്രനീല്‍ പറഞ്ഞു.

Advertisement