മണിരത്നം സംവിധാനം ചെയ്ത പീരിഡ് ഡ്രാമ പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 8ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ്.
എങ്ങനെയാണ് വിക്രം ചിത്രത്തിലെ കഥാപാത്രമായി മാറിയത് എന്നാണ് വീഡിയോയില്‍ കാണാനാകുക. ആദിത്യ കരികാലന് എന്ന കഥാപാത്രമായിട്ടാണ് വിക്രം ചിത്രത്തിലെത്തിയത്.
ഇപ്പോള്‍ പുറത്തുവിട്ട വീഡിയോയിലൂടെ ആദിത്യ കരികാലനായി ചിത്രത്തില്‍ വിക്രമിനെ മാറ്റിയെടുത്തത് എങ്ങനെയാണെന്നതിന്റെ ചെറിയൊരു വ്യക്തത പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. വിക്രത്തിന്റെ ഫാന്‍സിനുള്ള ചെറിയ ട്രീറ്റ് എന്നാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വനില്‍ വിക്രം ധരിച്ച വസ്ത്രം എങ്ങനെയാണ് രൂപവത്കരിച്ചിരിക്കുന്നത് എന്നതിന്റെ ചെറിയൊരു സൂചനയാണ് വീഡിയോയിലൂടെ ലഭിക്കുന്നത്. ട്രെയ്ലര് ഉടന്‍ തന്നെ പുറത്തുവിടുമെന്നും വീഡിയോയിലുണ്ട്.

ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യാ റായ് ബച്ചന്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളും പൊന്നിയിന്‍ സെല്വനിലുണ്ട്.
From courage to charm!
The transformation of @chiyaan into the legendary warrior prince, #AdithaKarikalan– A treat for the fansStay tuned for the trailer🥳#PS2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @ekalakhani #VikramGaikwad @kishandasandco pic.twitter.com/EBeBktkOJt
— Lyca Productions (@LycaProductions) March 23, 2023
125 കോടിക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. വലിയ ആകാംക്ഷയിലാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
content highlight: lyca productions shared a video about ponniyin selvan
