[]ചെന്നൈ: ഹിന്ദുജാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലാന്‍ഡ് ഇടത്തരം വാണിജ്യ വാഹനമായ ബോസ് പുറത്തിറക്കി. കാറിന്റെയും ട്രക്കിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ബോസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ട്രക്കിന്റെ കരുത്തും കാറിന്റെ കംഫര്‍ട്ടും ഉള്‍ക്കൊള്ളുന്നതാണ് പുതിയ വാഹനമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉത്തരാഖണ്ഡിലെ പാന്റ് നഗര്‍ പ്ലാന്റില്‍ നിര്‍മ്മിച്ച വാഹനം രണ്ട വേരിയന്റുകളില്‍ ലഭ്യമാണ്. എല്‍. ഇയും എല്‍ എക്‌സും.

120 എച്ച.പി.എച്ച് സീരീസിലെ ബി.എസ് ത്രീ എന്‍ജിനാണ് എല്‍ ഇയുടേത്. എല്‍ എക്‌സിന്റേത് സാധാരണ 130 എച്ച്.പി റയില്‍ എന്‍ജിനാണ്. ആട്ടോമാറ്റഡ് മാന്യുല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

ഗിയര്‍ ഷിഫ്റ്റിംഗും ക്ലച്ച് ഓപ്പറേഷനുമൊക്കെ തന്നെത്താന്‍ പ്രവര്‍ത്തിച്ചോളും. ടില്‍റ്റ് ചെയ്യാവുന്ന ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, മള്‍ട്ടി ആംഗിള്‍ അഡ്ജസ്റ്റബിള്‍ സീറ്റ്, മാറ്റിവയ്ക്കാന്‍ കഴിയുന്ന 2 പോയന്റ് ക്യാബിന്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍.