ലിയോയിലെ സുബ്രഹ്‌മണി ഹയിനയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Entertainment news
ലിയോയിലെ സുബ്രഹ്‌മണി ഹയിനയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 10:11 am

ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. വമ്പന്‍ ഹൈപ്പിലെത്തിയ സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

സിനിമയില്‍ പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു ഹയിനമായുള്ള (കഴുത പുലി) സംഘട്ടനം. ലോകേഷ് കനകരാജ് സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഒരിക്കലും മിസ്സ് ചെയ്യരുതെന്ന് പറഞ്ഞിരുന്ന രംഗമാണിത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയയില്‍ ലിയോ ചര്‍ച്ചയില്‍ പ്രധാന കഥാപാത്രമാണ് ഹയിന. ലിയോയില്‍ തുടക്കത്തിലെ ഫൈറ്റില്‍ മാത്രമല്ല ഹയിന വരുന്നത്. പിന്നീട് സിനിമയിലെ ഒരു നിര്‍ണായ രംഗത്തിലും ഹയിന വീണ്ടും റീ എന്റട്രി നടത്തുന്നുണ്ട്. ഈ രംഗത്തിന് തിയേറ്ററില്‍ വലിയ കയ്യടികളാണ് ലഭിക്കുന്നത്.

ഒപ്പം ഹയിനക്ക് സിനിമയില്‍ സുബ്രഹ്‌മണി എന്ന പേരും വിജയിയുടെ കഥാപാത്രം നല്‍കുന്നുണ്ട്. ഈ സുബ്രഹ്‌മണിയുള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുത്.

പ്രേക്ഷകര്‍ക്ക് ഹയിനയുമായി ഇമോഷണലി കണക്ടാകുമെന്ന് നേരത്തെ ലിയോയുടെ എഴുത്തുകാരന്‍ പറഞ്ഞിരുന്നു.

എന്തായാലും സുബ്രഹ്‌മണി ഹയിനക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്.
അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ലിയോ. നാലു ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇതിനോടകം ലോകമെമ്പാടും നിന്നും 250 കോടിയിലേറെ നേടിക്കഴിഞ്ഞു.

അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.  ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo hyena getting huge positive response on social media