ഞാൻ ബോൾഡ് ക്യാരക്ടറിൽ സ്റ്റക്ക് ആവുകയില്ല: വിൻസി അലോഷ്യസ്
Film News
ഞാൻ ബോൾഡ് ക്യാരക്ടറിൽ സ്റ്റക്ക് ആവുകയില്ല: വിൻസി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 9:03 am

നായികാ നായികൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമാ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്ന പൊന്നാനിക്കാരിയാണ് വിൻസി അലോഷ്യസ്. കോമഡി ക്യാരക്ടറുകൾ ചെയ്തിട്ടാണ് നായികാ നായികനിലൂടെ താൻ വന്നതെന്നും എന്നാൽ സിനിമയിൽ തനിക്ക് ബോൾഡ് ആയിട്ടുള്ള ക്യാരക്ടറുകളാണ് കിട്ടിയതെന്നും വിൻസി പറഞ്ഞു.

ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ നിരന്തരം ചെയ്തു കഴിഞ്ഞാൽ പ്രേക്ഷകർക്ക് മടുപ്പാകുമെന്നും വ്യത്യസ്തത കൊണ്ടുവരാൻ നോക്കുമെന്നും വിൻസി കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ബോൾഡ് ആയിട്ടുള്ള ക്യാരക്ടർ നമ്മൾ നിരന്തരം പിക്ക് ചെയ്താൽ ആളുകൾക്ക് ഒരു മടുപ്പുണ്ടാകും. വേർസറ്റൈൽ ആയിട്ട് നിൽക്കാൻ നമ്മൾ മാക്സിമം ശ്രമിക്കാം. വരുന്ന ചോയ്സുകളിൽ നിന്ന് സെലക്ട് ചെയ്തിട്ട് റിപ്പീഷൻ വരാതെ നോക്കുക എന്നാണ്. ഞാൻ ബോൾഡിൽ സ്റ്റക്ക് ആവുകയില്ല.

നായികാ നായകനിൽ ഞാൻ കോമഡി ചെയ്തിട്ടാണ് വരുന്നത്. പക്ഷേ എനിക്ക് തുടക്കത്തിൽ കിട്ടിയ റോൾസ് സീരിയസ് കാരക്ടറാണ്. പിന്നെ സൗദി വെള്ളക്കയിൽ ചെറിയൊരു കോമഡി റോൾ കിട്ടിയത്. പിന്നെ പത്മിനിയിൽ കുറച്ചുകൂടെ സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നു.

ഇനി വരാൻ പോകുന്ന മാരിവില്ലിൻ ഗോപുരങ്ങളിൽ ഒരു ഹ്യൂമർ ഉള്ള പരിപാടിയാണ് ചെയ്തു വെച്ചിരിക്കുന്നത്. അത് ത്രൂ ഔട്ടുള്ള ഒരു ക്യാരക്ടർ ആണ്. അത് ക്ലിക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നു. പഴഞ്ചൻ പ്രണയത്തിൽ കോമഡി ഒന്നുമല്ല. അത് നല്ല മെച്വർഡ് ആയിട്ടുള്ള ലോ ക്ലാസ് ഫാമിലി ഉള്ള ഒരു പെൺകുട്ടി. പുള്ളിക്കാരിയുടെ കുടുംബം മുന്നോട്ടു പോകാൻ വേണ്ടിയിട്ട് ജീവിക്കുന്ന ഒരു പെൺകുട്ടിയാണ്,’ വിൻസി പറഞ്ഞു.

 

സംസ്ഥാന അവാർഡ് വേദിയിൽ മമ്മൂട്ടി വരാത്തതിൽ തനിക്ക് സങ്കടമുണ്ടായെന്നും അദ്ദേഹത്തിനെ കാണാൻ തന്റെ ചേട്ടൻ മസ്കറ്റിൽ നിന്നും ഫ്ലൈറ്റ് പിടിച്ച് വന്നെന്നും വിൻസി അഭിമുഖത്തിൽ പറഞ്ഞു.

മമ്മൂക്ക വരാത്തതിൽ സങ്കടമുണ്ട്. എൻറെ ഫാമിലി മൊത്തം വന്നു ചേട്ടൻ മസ്കറ്റിൽ നിന്ന് ഫ്ലൈറ്റ് എടുത്തു വന്നു. ഉച്ചക്കാണ് അവാർഡ് വാങ്ങാൻ മമ്മൂക്ക വരില്ല എന്ന് അറിയുന്നത്.

മമ്മൂക്കയുടെ സിസ്റ്റർ മരിച്ചു ആ സമയത്ത്. മമ്മൂക്ക വരില്ല എന്ന് പറഞ്ഞപ്പോൾ ‘ഞങ്ങൾ എന്ത് കാണാനാ വരുന്നേ’ എന്ന് അവർ പറഞ്ഞു. സ്വന്തം മോളുടെ അവാർഡ് കാണണം എന്നൊന്നുമല്ല, അവർക്ക് മമ്മൂക്കയുമായിട്ട് ഒരു സെൽഫി എടുക്കണം എന്നായിരുന്നു. പക്ഷേ നടന്നില്ല,’ വിൻസി അലോഷ്യസ് പറഞ്ഞു.

Content Highlight: Vincy Aloshious about her choice of   characters in films