ജയരാജ് സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ലെന. മലയാളത്തില്‍ സംപ്രേക്ഷണം ചെയ്ത ഓമനത്തിങ്കള്‍ പക്ഷി എന്ന ടെലിവിഷന്‍ സീരിയലിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കിയ ലെന ട്രാഫിക്, ഈ അടുത്ത കാലത്ത്, സ്നേഹവീട്, സ്പിരിറ്റ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ എഴുത്തുകാരി എന്ന നിലയിലും ലെന ശ്രദ്ധേയയാണ്. ദി ഓട്ടോബയോഗ്രാഫി ഓഫ് ഗോഡ്, വുമണ്‍ ഒ പോസ് തുടങ്ങിയ ബുക്കുകള്‍ ലെനയുടെ രചനയില്‍ പുറത്തിറങ്ങിയതാണ്.
അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരൂഹമായ അനുഭവത്തെ കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സി.സി.ടി,വി ക്യാമറയില്‍ വിചിത്രമായ രൂപം കണ്ടതിനെ കുറിച്ചുള്ള അനുഭവമാണ് താരം പങ്കുവെച്ചത്.
‘എനിക്ക് ഒരിക്കല്‍ വളരെ വിചിത്രമായ അനുഭവമുണ്ടായിട്ടുണ്ട്. ഒരു മോഷന്‍ ഡിറ്റക്ടിങ് സി.സി.ടി.വിയില്‍ ഹ്യൂമണ്‍ ബോഡി ഡിറ്റക്‌റ്റെഡ് എന്ന് എനിക്ക് കാണിച്ചു. അതിലെ വിഷ്വല്‍സ് നോക്കിയപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ നോക്കുമ്പോള്‍ ആ പരിസരത്ത് ഒന്നിനെയും കാണാനുമില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അറിയുന്ന ഒരു ഫ്രണ്ടിന് ഈ വിഷ്വല്‍ അയച്ചുകൊടുത്തു. ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞു.
എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിലെ ഒരു ഭാഗം സര്‍ക്കിള്‍ ചെയ്ത് എനിക്ക് അയച്ചുതന്നു. ആ ഫോട്ടോ കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം ഒരു സ്‌മോക്കി ആയിട്ടുള്ള വിഷന്‍ ഞാനതില്‍ കണ്ടു. നമ്മുടെ ഇമാജിനേഷന്‍ ആണോ എന്ന് ചോദിച്ചാല്‍ നമുക്ക് പറയാന്‍ പറ്റില്ല. പക്ഷേ ഇത് പോലെ സി.സി.ടി.വിയില്‍ കണ്ടാല്‍ പിന്നെ തെളിവായല്ലോ,’ ലെന പറയുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ഫൂട്ടേജ് തന്റെ കൈയില്‍ ഉണ്ടെന്നും ലെന പറഞ്ഞു. ഇത് കാണിക്കാന്‍ പറ്റുമോ എന്ന് അവതാരക ചോദിച്ചപ്പോള്‍ ഫോണില്‍ ഒരുപാട് ബാക്കിലോട്ടായിരിക്കുമെന്നും അത് തപ്പിയെടുക്കാന്‍ പറ്റുമോ എന്ന് അറിയില്ലെന്നുമായിരുന്നു ലെന പറഞ്ഞത്. വീഡിയോ വൈറലായതിന് പിന്നാലെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചും അതേസമയം താരത്തെ പരിഹസിച്ചും ഒട്ടനവധി പേര്‍ കമന്റ് ബോക്‌സിലെത്തുന്നുണ്ട്.
Content Highlight: Lena talks about an incident in her life