ഹൈദരാബാദ്: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ ബിരുദദാന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.
ചീഫ് ജസ്റ്റിസിനെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്ന് വിദ്യര്‍ഥികള്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ ചില നിലപാടുകളും കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ്.
മുഖ്യാതിഥിയെ തെരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം പരിഗണിക്കണമെന്നും നിലവിലെ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് കത്ത് നല്‍കി.
‘ജൂലൈ 20ന് ജന്തര്‍ മന്ദറില്‍ സമാധാനപരമായി നടന്ന ‘ചലോ സന്‍സദ്’ പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായി പൊലീസ് നടത്തിയ ക്രൂരമായ നടപടിയെക്കുറിച്ചുള്ള ഹരജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചതിച്ചത്;’ തങ്ങളില്‍ ആശങ്കയുണ്ടാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ കത്തില്‍ പറഞ്ഞു.
ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ പൊലീിന്റെ് അതിക്രമങ്ങള്‍ തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ കാണിക്കാമെന്ന് മുഖ്യ അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, വീഡിയോകള്‍ കാണുന്നതില്‍ ബെഞ്ചിന് താല്‍പ്പര്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സര്‍വകലാശാലയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും വന്നിട്ടില്ല.
Content Highlights: Law students oppose Chief Justice Surya Kant; demand reconsideration of decision to have him attend as chief guest
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.