ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. 1995ല്‍ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ഇര്‍ഷാദിന് സാധിച്ചിരുന്നു. ഇപ്പോൾ മോഹൻലാലിനെപ്പറ്റി സംസാരിക്കുകയാണ് ഇർഷാദ് അലി.
ദൃശ്യത്തിനേക്കാള്‍ വലിയ വിജയമാണ് തുടരും എന്നാണ് എല്ലാവരും പറയുന്നതെന്നും അത് സംഭവിച്ചത് കുറെ കാലത്തിന് ശേഷം ഇങ്ങനെയൊരു മോഹൻലാലിനെ തിരിച്ചുകിട്ടിയതുകാരണമാണെന്നും അത് ആഘോഷിക്കേണ്ടതാണെന്നും ഇർഷാദ് അലി വ്യക്തമാക്കി.
ഏത് കാലത്തും നമ്മള്‍ കൊണ്ടുനടക്കുന്ന മനുഷ്യനാണ് മോഹൻലാലെന്നും മോഹൻലാൽ കരഞ്ഞാൽ എല്ലാവരും കരയുമെന്നും ചിരിച്ചാൽ എല്ലാവരും ചിരിക്കുമെന്നും ഇർഷാദ് അലി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഇർഷാദ് അലി.
‘കഴിഞ്ഞ 10 വര്‍ഷമായിട്ട് ഇങ്ങനെയൊരു ലാലേട്ടനെ കാണാന്‍ കിട്ടിയിട്ടില്ല. പലരും ട്രോളുകയും കളിയാക്കിയിട്ടുമുണ്ട്. പിന്നെ മോഹൻലാൽ മരിച്ചുപോയി എന്നുവരെ പറഞ്ഞിട്ടുള്ള ലാലേട്ടനെ തിരിച്ചുകൊണ്ടുവന്നു. അങ്ങനെയൊരു ലാലേട്ടന്‍ മരിച്ചിട്ടില്ല.
ദൃശ്യത്തിനേക്കാള്‍ വലിയ വിജയമാണ് തുടരും എന്നാണ് എല്ലാവരും പറയുന്നത്. അതൊക്കെ സംഭവിക്കുന്നതെങ്ങനെയാണെന്ന് വെച്ചാല്‍ കുറെ കാലത്തിന് ശേഷം ഇങ്ങനെയൊരു ലാലേട്ടനെ തിരിച്ചുകിട്ടിയതാണ്. അത് ആഘോഷിക്കേണ്ടതാണ്.
ഏത് കാലത്ത് നമ്മള്‍ കൊണ്ടുനടക്കുന്ന മനുഷ്യനാണ് അത്. അതിയാന്‍ കരഞ്ഞാല്‍ നമ്മള്‍ കൂടെ കരയും, ചിരിച്ചാല്‍ കൂടെ ചിരിക്കും,’ ഇർഷാദ് അലി പറയുന്നു.
ഇർഷാദ് അലിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച തുടരും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും കെ. ആർ. സുനിലും, തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥയൊരുക്കിയത്.