കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുറുപ്പ് തിയേറ്ററുകളിലേക്ക്. നവംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖര്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചു. കൂട്ടില്‍ നിന്നും കുറുപ്പ് പുറത്ത് വരികയാണെന്നും തിയേറ്ററുകളിലേക്കാണ് ആ വരവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlight: Kurup releasing date announced
