അനിയത്തിപ്രാവിലൂടെയും നിറത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ ചോക്ലേറ്റ് ഹീറോയായി അവതരിച്ച അഭിനേതാവാണ് കുഞ്ചാക്കോ ബോബന്‍. ദീര്‍ഘകാലം മലയാളത്തിലെ റോം-കോം ഹീറോയായി തുടര്‍ന്ന താരം സീരിയസ് വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയും മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്യുകയായിരുന്നു.
ന്നാ താന്‍ കേസ് കൊട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച താരം പുതുതായി വേഷമിടുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഉന്മാദം. ഷാഹി കബീറിനൊപ്പം കുഞ്ചാക്കോ ബോബന്‍ ഒന്നിക്കുന്ന മറ്റൊരു പൊലീസ് ചിത്രം എന്ന പ്രത്യേകതയില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും നേടുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമകള്‍ അതിന്റെ ക്രോണോളജിക്കല്‍ ഓര്‍ഡറില്‍ അഥവാ തിരക്കഥയുടെ അതേ ഓര്‍ഡറില്‍ തന്നെ ചിത്രീകരിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടേക്ക് ഓഫ് എന്ന സിനിമയിലെ അനുഭവം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
‘ടേക്ക് ഓഫ് എന്ന സിനിമയില്‍ എന്റെ ആദ്യത്തെ ഷോട്ട് എന്ന് പറയുന്നത് അതിലെ ക്ലൈമാക്‌സ് സീനായിരുന്നു. അതില്‍ എല്ലാം കഴിഞ്ഞ് ഇഞ്ച പരുവമായിട്ടുള്ള ലുക്കിലാണ് ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോകുന്നത്. ചില സിനിമകളില്‍ അങ്ങനെയും സംഭവിക്കാറുണ്ട്. ഒരു ക്രോണോളജിക്കല്‍ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യുകയാണെങ്കില്‍ നമുക്ക് ഭയങ്കര എളുപ്പമാണ്. ആ ക്യാരക്ടറിലേക്ക് കയറി സ്മൂത്തായി പോകാം.
ഉന്മാദത്തില്‍ ഷെല്ലി(ഉന്മാദത്തിലെ ക്യാരക്ടര്‍)യുടെ തുടക്കം മുതലുള്ള സീക്വന്‍സിലല്ല ഷൂട്ട് നടന്നത്. പക്ഷേ ഷെല്ലിയിലേക്ക് വരാന്‍ വേണ്ടിയുള്ള ബഫര്‍ സീനെല്ലാം എടുത്ത്, സോങ്ങെല്ലാം ഇട്ടാണ് നമ്മള്‍ അതിലേക്ക് ഇന്‍ ആയത്. അതൊരു സ്മൂത്ത് ട്രാന്‍സീഷനാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചില സമയങ്ങളില്‍ കഥാപാത്രത്തിന് വേണ്ടി എടുക്കുന്ന ഹോംവര്‍ക്കുകളും ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്ന് കഴിയുമ്പോല്‍ ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും ഡീറ്റെയ്ല്‍ ചെയ്യുന്ന കാര്യങ്ങളും കഥാപാത്രത്തെ മനസിലാക്കാന്‍ കൂടുതല്‍ സഹായിക്കുമെന്ന് താരം പറയുന്നു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലേത് പോലെ ഒട്ടും പരിചിതമല്ലാത്ത കഥാപാത്രങ്ങള്‍ താന്‍ ചെയ്യുന്നത് ഒരു മാജിക്ക് പോലെയാണ് തോന്നിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Kunchako Boban talks about his experience in Take Off Movie and Unmadham
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.