എഡിറ്റര്‍
എഡിറ്റര്‍
കെ.എം മാണി യൂ.ഡി.എഫിന് പുറത്തുള്ളയാളല്ല; വേങ്ങര തെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്ഷണിക്കുമെന്നും പി.കെ കുഞ്ഞാലികുട്ടി
എഡിറ്റര്‍
Wednesday 20th September 2017 7:28pm

മലപ്പുറം: വേങ്ങര തെരഞ്ഞെടുപ്പ്  പ്രചരണത്തിനായി കെ.എം മാണിയെ ക്ഷണിക്കുമെന്ന് പി.കെ കുഞ്ഞാലികുട്ടി . മാണി ഒരിക്കലും യൂ.ഡി.എഫിന് പുറത്തുള്ള ഒരാളായി മുസ്‌ലിം ലീഗിനോ തനിക്കോ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്റെ പ്രചരണത്തിന് കെ.എം മാണി വന്നിരുന്നെന്നും അതേ പോലെ തന്നെ ക്ഷണം സ്വീകരിച്ച് അദ്ദേഹം വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.


Also Read ‘വികസനത്തിന് പണം വേണം, വിലവര്‍ധനവിന് കാരണം യു.എസിലെ ഇര്‍മ കൊടുങ്കാറ്റ്’; ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി


അതേസമയം വേങ്ങര മണ്ഡലത്തില്‍ കെ.എന്‍.എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുസ്ലിം ലീഗ് തൊഴിലാളി യൂണിയന്‍ നേതാവ് അഡ്വ. കെ ഹംസ രംഗത്തെത്തിയിരുന്നു. കെ.എന്‍.എ ഖാദര്‍ സമ്മര്‍ദ്ദ തന്ത്രമുപയോഗിച്ച് സീറ്റ് നേടിയെടുത്തതാണെന്നും ഈ നടപടിയോട് യോജിക്കാനാവില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദറിനെതിരെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement