എഡിറ്റര്‍
എഡിറ്റര്‍
” നൈനോ മേന്‍ സപ്‌ന ” യുടെ റിറെക്കോര്‍ഡിങ്ങില്‍ പാടുന്നത് കിഷോര്‍കുമാറിന്റെ മകന്‍
എഡിറ്റര്‍
Saturday 9th February 2013 2:58pm

മുംബൈ:കിഷോര്‍ കുമാറിന്റെ  നൈനോ മേന്‍ സപ്‌ന എന്ന പ്രശസ്ത ഗാനം മകന്‍ അമിതിന്റെ സ്വരത്തിലൂടെ പ്രക്ഷേകര്‍ക്കു മുമ്പില്‍  വീണ്ടുമെത്തുന്നു.എണ്‍പതുകളില്‍  കിഷോര്‍കുമാറും ലതാമങ്കേഷ്‌കറും പാടി ഹിറ്റാക്കിയ ഈ ഗാനം അഭ്രപാളിയില്‍ പകര്‍ത്തിയത് പ്രമുഖ നടി ശ്രീദേവിയും ജിതേന്ദ്രയുമായിരുന്നു.

Ads By Google

ഹിമ്മത്ത് വാലയുടെ റീമേക്കില്‍ ഈ ഗാനം പാടുന്നത് അമിതിനൊപ്പം ശ്രേയാഘോഷാല്‍ ആണ്. മുപ്പത് വര്‍ഷം മുമ്പ് എന്റെ അച്ഛന്‍ പാടിയ ഈ ഗാനം അതേ രീതിയില്‍തന്നെയാണ് റീ റെക്കോര്‍ഡ് ചെയ്യുന്നതെന്ന് അമിത് പറയുന്നു.

ഹിമ്മത് വാലയുടെ റീമേക്ക് സംവിധാനം നിര്‍വഹിക്കുന്നത് സാജിദ്ഖാനാണ്.അമിത് ഈ ഗാനം പാടുമ്പോള്‍ കിഷോര്‍ കുമാര്‍ വന്നു പാടുന്നതായി നമുക്ക് അനുഭവപ്പെടുമെന്നും സാജിത്ഖാന്‍ പറയുന്നു.

സംഗീത സംവിധായകന്‍ സാജിദ്-വാജിദ്  ആണ് പുതിയ രീതിയില്‍ ഈ ഗാനത്തിന് സംഗീതം നല്‍കുക.

Advertisement