ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രൊമോഷനുകളാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടക്കുന്നത്.
ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പ്രി റിലീസ് ഇവന്റില്‍ നിന്നുള്ള വീഡിയോസ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
#KingOfKotha Chennai Pre Release Event 🥺@dulQuer @zeestudiossouth pic.twitter.com/qlGjsnMFes
— DQ CLUES™ (@DQCluesOffl) August 18, 2023
വലിയ ജനക്കൂട്ടമാണ് ദുല്‍ഖറിനെയും സിനിമയിലെ മറ്റ് താരങ്ങളെയും കാണാന്‍ ചെന്നൈയില്‍ എത്തിയത്. വമ്പന്‍ കയ്യടികളോട് കൂടി ദുല്‍ഖറിനെ ചെന്നൈയില്‍ വരല്വേല്ക്കുകയാണ് ചെന്നൈയിലെ ആരാധകര്‍.
അതേസമയം ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തില്‍ എത്തുന്ന വെബ്സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഇന്ന് സ്ട്രീമിങ് ആരംഭിച്ചു.
DQ | Chennai Pre-Release Event#KingOfKotha
— Christopher Kanagaraj (@Chrissuccess) August 18, 2023
സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന് എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്, ദീപക് പരമേശ്വരന്, മ്യൂസിക് സോണി മ്യൂസിക്, പി. ആര്.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: King of kotha pre release event at chennai viral on social media
