ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്തയുടെ പുതിയ ട്രെയ്‌ലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പത്തിന് രാവിലെ പത്ത് മണിക്കാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുക.

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഇന്ന് റിലീസ് ചെയ്യാനിരുന്ന ട്രെയ്‌ലറിന്റെ റിലീസ് മാറ്റിവെച്ചത്.
പുതുക്കിയ തിയതി സംബന്ധിച്ച പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ട്രെയ്‌ലര്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നത് മോഹന്‍ലാലും തമിഴില്‍ റിലീസ് ചെയ്യുക സൂര്യയുമാണ്.

ഓഗസ്റ്റ് 10ന് ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജിലൂടെയാകും ട്രെയ്‌ലര്‍ റിലീസ് ചെയ്യുകയെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

ഓഗസ്റ്റ് 24 ന് ലോകമെമ്പാടും റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസിനോടനുബന്ധിച്ചുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍ ,ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്.


ചിത്രത്തിന്റെതായി പുറത്തുവന്ന കലാപകാര എന്ന ഗാനം വൈറലായിരുന്നു. ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനം 5 മില്യണിലധികം ആളുകളാണ് ഇതുവരെ യൂട്യൂബില്‍ മാത്രം കണ്ടത്.

ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ്. എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമിഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Content Highlight: King of kotha movie new trailer relasing date announced