കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. സെമിയില്‍ മിസോറാമിനെ ഒരു ഗോളിന് കീഴ്‌പ്പെടുത്തിയാണ് കേരളം ഫൈനലിന് ടിക്കറ്റുറപ്പിച്ചത്.

വി.കെ അഫ്ദാലാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍.


Also Read:  വാജ്‌പേയിയെയും ‘കൊന്ന്’ സോഷ്യല്‍മീഡിയ; മുന്‍ പ്രധാനമന്ത്രി വാജ്‌പേയി മരിച്ചതായി വാട്‌സ്അപ്പ് പ്രചാരണം


 

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ച മത്സരത്തില്‍ പകരക്കാരനായിറങ്ങിയ അഫ്ദാല്‍ രണ്ടാം പകുതിയില്‍ ലീഡ് നേടുകയായിരുന്നു.

അഞ്ചുവര്‍ഷത്തിനുശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്. 12 തവണ ഫൈനലിലെത്തിയിട്ടുള്ള കേരളം അഞ്ചു തവണയാണ് കിരീടം നേടിയിട്ടുള്ളത്.

Watch This Video: