പത്തനംതിട്ട: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികുടി പൊലീസിന് കൈമാറി. മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും വാളകം സ്വദേശിയുമായ ഷിബു കുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ ഇയാള്‍ മലയാലപ്പുഴ കിഴക്കുപുറത്തെ കടയിലുള്ള സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് സ്ത്രീ ബഹളം വെയ്ക്കുകയായിരുന്നു.

Also Read ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടി; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടുകയും ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷിബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മദ്യത്തിന് അടിമയായ ഷിബു നേരത്തെയും ഇത്തരം പലകേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.