തൃപ്പൂണിത്തുറ: വിദ്യാര്‍ത്ഥി സംഘടനകളാണ് ക്യാംപസുകളെ അക്രമപ്പുരകളാക്കിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ടാണ് ഇന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാംപസ്സുകളില്‍ നിന്നും പുറംതള്ളപ്പെടുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം പുനര്‍നിര്‍വ്വചിക്കപ്പെടണമെന്നും പാഠപുസ്തക സമരത്തില്‍ അക്രമം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറയില്‍ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം എസ്.എഫ്.ഐയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തിക്കൊണ്ടാണ് ഈ വര്‍ഷത്തെ എ.ഐ.എസ്.എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്. ക്യാംപസുകളില്‍ എസ്.എഫ്.ഐ. തങ്ങളെ ആയുധങ്ങള്‍ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് എ.ഐ.എസ് എഫ് ആരോപിക്കുന്നു. എസ്.എഫ്.ഐ നടത്തുന്നത് ഝനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും വെറുതെ സമരങ്ങള്‍ നടത്തുകയാണെന്നും എ.ഐ.എസ്.എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
