ഐ.പി.എല്‍ ചരിത്രത്തില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ പേസര്‍ കഗീസോ റബാദ. ഐ.പി.എല്ലിലെ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് റബാദയ്ക്ക് സാധിച്ചത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ വെങ്കിടേഷ് അയ്യരെ ( ഏഴ് പന്തില്‍ 12 റണ്‍സ്) പുറത്താക്കിയതോടെയാണ് റബാദ ഈ നേട്ടം കൊയ്തത്. റെക്കോഡില്‍ മുഹമ്മദ് ഷമിയെ വെട്ടിയാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്.
Set the tone like Kagiso Rabada 😏
Watch his record-breaking wicket: https://t.co/5a8GshERjX#TATAIPL | #Qualifier1 | #TheFinalLeap | #RCBvGT | @KagisoRabada25 | @gujarat_titans pic.twitter.com/MKQcV8hQtW
— IndianPremierLeague (@IPL) May 26, 2026
ഐ.പി.എല്ലിലെ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ് (വര്‍ഷം)
കഗീസോ റബാദ – 18 (2026)
മുഹമ്മദ് ഷമി – 17 (2023)
മിച്ചല്‍ ജോണ്‍സന്‍ – 16 (2013)
ട്രെന്റ് ബോള്‍ട്ട് – 16 (2020)
മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ റബാദ 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് നേടിയത്. 13.50 എന്ന എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്. സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് താരം നിലവില്‍ സ്വന്തമാക്കിയത്. 21.04 എന്ന ആവറേജിലും 9.49 എന്ന എക്കോണമിയിലുമാണ് റബാദ ബോളെറിയുന്നത്. സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഹോള്‍റും താരമാണ്. ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 99 മത്സരങ്ങള്‍ കളിച്ച റബാദ 145 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2026ലെ ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനായിരുന്നു ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.
Played their hearts out and made us all proud. Couldn’t have asked for more from our boys tonight. 🫶
See you in the 𝗚𝗥𝗔𝗡𝗗 𝗙𝗜𝗡𝗔𝗟𝗘 on Sunday, RCB Nation. ❤️ pic.twitter.com/8l2EhPdmui
— Royal Challengers Bengaluru (@RCBTweets) May 26, 2026
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയത്. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 281.82 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.
അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തെവാട്ടിയ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. 43 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളുമടക്കം 68 റണ്‍സാണ് താരം നേടിയത്.
Content Highlight: Kagiso Rabada In Great Record Achievement In IPL Power Play
