ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമീലിന് വെടിയേറ്റു. ഗൊരഖ്പൂരില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് വണ്ടി നിര്‍ത്തിച്ച് വെടിവെക്കുകയായിരുന്നുവെന്ന് ദ സിറ്റിസണ്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു തവണ വെടിയേറ്റിട്ടുണ്ട്. കഴുത്തിനും കൈയ്ക്കുമാണ് വെടിയേറ്റത്. തങ്ങളെ വകവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹോദരനെ അക്രമിച്ചതെന്ന് കഫീല്‍ഖാന്‍ പ്രതികരിച്ചിട്ടുണ്ട്.

ഗൊരഖ്പൂരിലെ സ്റ്റാര്‍ ഹോസ്പിറ്റലിലാണ് ജമീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്‍ജിനീയറായ ജമീല്‍ ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്.

എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കഫീല്‍ഖാന്‍ കേരളത്തിലടക്കം വിവിധ വേദികളിലെത്തി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

 

 

DoolNews Video


 

‘ഹിന്ദു കുട്ടിയേത് മുസ്‌ലിം കുട്ടിയേത് എന്ന് നോക്കിയല്ല ഞാന്‍ ചികിത്സിക്കാറ് ‘; മനസ്സുതുറന്ന് ഡോ. കഫീല്‍ ഖാന്‍