ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ജയ ജയ ജയ ജയഹേയുടെ ടീസര്‍ പുറത്ത്. നവദമ്പതികളായ രാജേഷിന്റെയും ജയയുടെയും ജീവിതത്തിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്.
ജയയുടെ വീട്ടില്‍ പെണ്ണുകാണാന്‍ വരുന്ന രാജേഷിനേയും കുടുംബത്തേയും കാണിച്ചുകൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്. ഒരു ടോക്‌സിക് ഹസ്ബന്റിനെ പോലെയാണ് ബേസിലിന്റെ രാജേഷിനെ ടീസറില്‍ കാണുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്റര്‍ടെയ്നറാണ് ചിത്രം.

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വിപിന്‍ ദാസാണ് ജയ ജയ ജയ ജയഹേയും സംവിധാനം ചെയ്യുന്നത്. ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം.
വിപിന്‍ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ബബ്ലു അജു ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍, നിര്‍മാണ നിര്‍വഹണം – പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍, ധനകാര്യം – അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം – ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്.
Content Highlight: jaya jaya jaya jayahe teaser basil joseph darshana rajendran
