ലോര്‍ഡ്‌സ്: ജസ്പ്രീത് ബുംറയുടെ ബൗളിംഗ് പ്രകടനവും ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യാ ടുഡേയോടായിരുന്നു സച്ചിന്റെ പ്രതികരണം.

‘മനോഹരമായാണ് അദ്ദേഹം പന്തെറിയുന്നത്. പക്ഷെ വിക്കറ്റ് കിട്ടുന്നില്ല. എന്നാല്‍ ലങ്കയ്‌ക്കെതിരായ മത്സരം എനിക്ക് സന്തോഷം പകരുന്നതാണ്. മൂന്നുവിക്കറ്റാണ് ബുംറയ്ക്ക് ലഭിച്ചത്. വിക്കറ്റ് കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തെ അത് ബാധിക്കുന്നില്ല. കാരണം അദ്ദേഹത്തിനറിയാം ടീം സെമിയിലെത്തണമെങ്കില്‍ അദ്ദേഹത്തിന്റേ സംഭാവന അത്യവശ്യമാണെന്ന്. രോഹിതിനെ പോലെ സെമിയിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രവേശനത്തില്‍ ബുംറയുടെ പങ്കും വിസ്മരിച്ചുകൂടാ.’

ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ ഒന്നാമതാണ് ബുംറ. 17 വിക്കറ്റാണ് ബുംറ ഈ ലോകകപ്പില്‍ നേടിയത്.

അവസാന ഓവറുകളില്‍ ബുംറയുടെ പ്രകടനവും മികച്ചതായിരുന്നു.

WATCH THIS VIDEO