പൃഥിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെതുന്ന പുതിയ ചിത്രം ജന ഗണ മനയിലെ ആന്തം പുറത്ത്. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഗാനം പുറത്തിറക്കിയത്.

ബംഗാളിയിലും മലയാളത്തിലുമായി വരികളുമായാണ് ജേക്‌സ് ബിജോയ് ആന്തമൊരുക്കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവനും ജേക്‌സ് ബിജോയിയും ശതദ്രു കബീറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആന്തത്തിന്റെ മലയാള വരികളെഴുതിയിരിക്കുന്നത് ജോ പോളും ബംഗാളി വരികളെഴുതിയിരിക്കുന്നത് റഖീബ് ആലവുമാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് സീനുകളാണ് പാട്ടിന് വിഷ്വലായി ചേര്‍ത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആന്തത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്‌സ് ബിജോയ്.

ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

 

Content Highlight: Jana Gana Mana Anthem