2026 ഐ.പി.എല്ലില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാറിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 26 റണ്‍സിന് ടീം തോല്‍പ്പിക്കുകയായിരുന്നു. വെങ്കടേഷ് അയ്യരുടെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.
2026 ഐ.പി.എല്ലില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാറിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 26 റണ്‍സിന് ടീം തോല്‍പ്പിക്കുകയായിരുന്നു. വെങ്കടേഷ് അയ്യരുടെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.
മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 37 പന്തില്‍ 58 റണ്‍സാണ് താരത്തിന്റെ മത്സരത്തിലെ സമ്പാദ്യം. മൂന്ന് സിക്‌സുകളും നാല് ഫോറുകളുമാണ് ആര്‍.സി.ബി മുന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com
അര്‍ധ സെഞ്ച്വറി നേടിയതോടെ ഈ സീസണില്‍ കോഹ്‌ലി തന്റെ റണ്‍സ് 542 ആക്കി ഉയര്‍ത്തി. മറ്റൊരു സീസണില്‍ കൂടി 500+ റണ്‍സ് നേടിയതോടെ തന്റെ നേട്ടം താരം തിരുത്തി കുറിക്കുകയും ചെയ്തു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സീസണുകളില്‍ 500+ റണ്‍സ് നേടുന്ന താരമെന്ന തന്റെ റെക്കോഡ് തന്നെയാണ് താരം മാറ്റിയെഴുതിയത്.
ഒമ്പത് സീസണുകളിലാണ് കോഹ്‌ലി 500 റണ്‍സിലധികം നേടിയിട്ടുള്ളത്. മറ്റാര്‍ക്കും ഇത്ര സീസണുകളില്‍ ഇങ്ങനെ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏഴ് വീതം സീസണുകളില്‍ 500 + റണ്‍സ് നേടിയിട്ടുള്ള ഡേവിഡ് വാര്‍ണറും കെ.എല്‍. രാഹുലുമാണ് ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത്.
9 – വിരാട് കോഹ്‌ലി
7 – ഡേവിഡ് വാര്‍ണര്‍
7 – കെ. എല്‍. രാഹുല്‍
5 – ശിഖര്‍ ധവാന്‍
3 – സുരേഷ് റെയ്‌ന
3 – ക്രിസ് ഗെയ്ല്‍
3 – ഗൗതം ഗംഭീര്‍

വെങ്കടേഷ് അയ്യർ.Photo: IndianPremierLeague/x.com
മത്സരത്തില്‍ വിരാടിന് പുറമെ 40 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത് വെങ്കടേഷ് അയ്യരും 25 പന്തില്‍ 45 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും 12 പന്തില്‍ 28 റണ്‍സുമായി ടിം ഡേവിഡും തിളങ്ങി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
പഞ്ചാബിന് വേണ്ടി ശശാങ്ക് സിങ് 27 പന്തില്‍ 56 റണ്‍സും കൂപ്പര്‍ കനോലി (22 പന്തില്‍ 37), മാര്‍ക്കസ് സ്റ്റോയ്നിസ് (25 പന്തില്‍ 37) നേടി. ഒപ്പം സൂര്യാന്‍ഷ് ഷെഡ്ജെ 22 പന്തില്‍ 35 റണ്‍സ് സ്‌കോര്‍ ചെയ്തു. ബെംഗളുരുവിനായി റാസിഖ് സലാം മൂന്ന് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റൊമാരിയോ ഷെപ്പേര്‍ഡ്, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പിഴുതു.
Content Highlight: IPL 2026: RCB vs PBKS: Virat Kohli became the player with 500+ runs in most IPL seasons