2026 ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒരു ഘട്ടത്തില്‍ ടീം നാലിന് 26 എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തിയിരുന്നു. അവിടെ നിന്ന് ഉദയസൂര്യന്മാരെ കരകയറ്റിയത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹെന്റിക്ക് ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ്.
ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിന് കരുത്തായത്. ക്ലാസന്‍ 41 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ നിതീഷ് 33 പന്തില്‍ 56 റണ്‍സുമാണ് നേടിയത്. ഇരുവരും കൂടി സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തതാകട്ടെ 116 റണ്‍സുമാണ്.
ഹെൻറിക്ക് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും. Photo: iplt20.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ക്ലാസന്‍ – നിതീഷ് ജോഡി സ്വന്തമാക്കി. ഐ.പി.എല്ലില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അഞ്ചാം വിക്കറ്റിന് ഏറ്റവും ഉയര്‍ന്ന നാലാമത്തെ കൂട്ടുകെട്ട് എന്ന നേട്ടമാണ് ഈ സഖ്യം നേടിയെടുത്തത്.
ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്
(റണ്‍സ് – ജോഡി – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
134* – യൂസഫ് പത്താന്‍ & ഷാകിബ് ഉല്‍ ഹസന്‍ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുജറാത്ത് ലയണ്‍സ് – 2016
130* – ഏയ്ഞ്ചലോ മാത്യൂസ് & ഒവൈസ് ഷാ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2010
ക്ലാസനും നിതീഷിനും പുറമെ ലിയാം ലിവിങ്സ്റ്റണ്‍ മാത്രമാണ് ഹൈദരബാദ് നിരയില്‍ രണ്ടക്കം കടന്നത്. താരം സ്‌കോര്‍ ചെയ്തത് 20 പന്തില്‍ 14 റണ്‍സാണ്.
മുഹമ്മദ് ഷമി. Photo: CricketGully/x.com
ലഖ്നൗക്കായി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മണിമാരന്‍ സിദ്ധാര്‍ത്ഥും ദിഗ്വേഷ് സിങ് രാഥിയും ഓരോ വിക്കറ്റ് വീതമെടുത്തു.
നിലവില്‍ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ലഖ്നൗ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്. റിഷബ് പന്ത് (19 പന്തില്‍ 19) ആയുഷ് ബദോണി (രണ്ട് പന്തില്‍ രണ്ട്) എന്നിവരാണ് ക്രീസിലുള്ളത്.
Content Highlight: IPL 2026: LSG vs SRH: Henrich Klassen and Nitish Kumar Reddy registered fourth highest 5th wicket partnership in IPL while batting first