2026 ഐ.പി.എല്ലില്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ആര്‍. ആറിന്റെ തട്ടകത്തില്‍ എട്ട് വിക്കറ്റിനാണ് യെല്ലോ ആര്‍മിയുടെ തോല്‍വി.
2026 ഐ.പി.എല്ലില്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ആര്‍. ആറിന്റെ തട്ടകത്തില്‍ എട്ട് വിക്കറ്റിനാണ് യെല്ലോ ആര്‍മിയുടെ തോല്‍വി.
മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ തകര്‍ന്നടിഞ്ഞിരുന്നു. ഒടുവില്‍ എട്ടാമനായി ഇറങ്ങിയ ബൗളര്‍ ജെയ്മി ഒവേര്‍ട്ടണിന്റെ ചെറുത്തുനില്‍പ്പില്‍ ടീം 127 റണ്‍സിലെത്തി. മറുപടി ബാറ്റിങ്ങില്‍ വൈഭവ് സൂര്യവംശിയുടെയും യശസ്വി ജെയ്സ്വാളിന്റെയും വെടിക്കെട്ടില്‍ ഈ വിജയലക്ഷ്യം ആര്‍.ആര്‍ അനായാസം മറികടക്കുകയായിരുന്നു.

സഞ്ജു സാംസൺ. Photo: Chennai Super KIngs/x.com
മലയാളി താരം സഞ്ജു സാംസണ്‍ ഈ മത്സരത്തില്‍ ചെന്നൈ ജേഴ്‌സില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഓപ്പണറായി ക്രീസിലെത്തിയ താരം ഏഴ് പന്തില്‍ വെറും ആറ് റണ്‍സ് മാത്രമാണ് എടുത്തത്. നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.
ചെന്നൈ ബൗളിങ്ങിനെത്തിയപ്പോള്‍ സഞ്ജു കീപ്പറായും കളത്തിലെത്തി. എം.എസ്. ധോണിയ്ക്ക് പരിക്കേറ്റതിനാലാണ് താരത്തിന് ഈ റോള്‍ ലഭിച്ചത്. കാലിലെ പേശി വലിവ് കാരണം രണ്ട് ആഴ്ചയോളം ചെന്നൈ ആരാധകരുടെ ‘തല’ കളിക്കില്ല. ഈ കാലയളവില്‍ സഞ്ജുവായിരിക്കും ചെന്നൈക്കായി വിക്കറ്റിന് പിന്നിലെത്തുക.
ആര്‍. ആറിനെതിരെ കീപ്പറായതോടെ സഞ്ജു ഒരു എലീറ്റ് ലിസ്റ്റിലും ഇടം പിടിച്ചു. ഐ.പി.എല്ലില്‍ സി.എസ്.കെയുടെ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റിലാണ് താരം തന്റെ പേര് ചേര്‍ത്ത് വെച്ചത്.

എം.എസ് ധോണി.
ചെന്നൈക്കായി കീപ്പറായി എത്തുന്ന അഞ്ചാമത്തെ താരമാണ് സഞ്ജു. ധോണിക്ക് പുറമെ, പാര്‍ഥിവ് പട്ടേല്‍, സാം ബില്ലിങ്സ്, അമ്പാട്ടി റായിഡു എന്നിവരാണ് യെല്ലോ ആര്‍മിയുടെ വിക്കറ്റ് കീപ്പര്‍മാരായത്. ഇപ്പോള്‍ സഞ്ജുവും ഈ ലിസ്റ്റില്‍ ഇടം പിടിച്ചു.
എം.എസ് ധോണി – 241
പാര്‍ഥിവ് പട്ടേല്‍ – 9
സാം ബില്ലിങ്സ് – 1
അമ്പാട്ടി റായിഡു – 1
സഞ്ജു സാംസണ്‍ – 1
Content Highlight: IPL 2026: CSK vs RR: Sanju Samson became fifth wicket keeper of CSK in IPL