രഹാനെയ്ക്കും 'സെഞ്ച്വറി'; സഞ്ജുവുള്ള ലിസ്റ്റില്‍ തലപ്പത്ത്
ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന കെ.കെ.ആര്‍ 16 ഓവറുകള്‍ 120 പിന്നിടുമ്പോള്‍ റണ്‍സെടുത്തിട്ടുണ്ട്. 12 പന്തില്‍ 16 റണ്‍സുമായി രമണ്‍ദീപ് സിങ്ങും പത്ത് പന്തില്‍ 14 റണ്‍സുമായി റോവ്മാന്‍ പവലുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് തിരികെ നടന്നത്. 22 പന്തില്‍ 28 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ട് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
അജിൻക്യ രഹാനെ. Photo: iplt20.com
ഈ പ്രകടനത്തിനിടെ രഹാനെ ഒരു നേട്ടവും സ്വന്തമാക്കി. ഐ.പി.എല്‍ 2025ന് ശേഷം പവര്‍ പ്ലേ ആവറേജുള്ള താരമെന്ന നേട്ടമാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ തന്റെ പേരിലാക്കിയത്. താരത്തിന്റെ പവര്‍ പ്ലേ ശരാശരി 106 ആണ്. മറ്റൊരു താരത്തിനും 100ന് മുകളില്‍ ശരാശരിയില്ല.
ഉയര്‍ന്ന പവര്‍ പ്ലേ ആവറേജുള്ള താരങ്ങള്‍ (2025 ഐ.പി.എല്‍ മുതല്‍)
(താരം – ആവറേജ് എന്നീ ക്രമത്തില്‍)
അജിന്‍ക്യ രഹാനെ – 106
വിരാട് കോഹ്ലി – 84
സായ് സുദര്‍ശന്‍ – 79.2
സഞ്ജു സാംസണ്‍ – 62.5
യശസ്വി ജെയ്സ്വാള്‍ – 60.0
അംഗ്രിഷ് രഘുവംശി (19 പന്തില്‍ 27), സുനില്‍ നരെയ്ന്‍ (17 പന്തില്‍ 24), റിങ്കു സിങ് (12 പന്തില്‍ ആറ്), ഫിന്‍ അലന്‍ (മൂന്ന് പന്തില്‍ ഒന്ന്), കാമറൂണ്‍ ഗ്രീന്‍ (ഒരു പന്തില്‍ പൂജ്യം) എന്നിവരെയാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.
ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ നേടി. ഖലീല്‍ അഹമ്മദ്, അകീല്‍ ഹൊസെന്‍, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സഞ്ജു സാംസൺ. Photo: Chennai Super Kings/x.com
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സി.എസ്.കെ അഞ്ചിന് 192 റണ്‍സെടുത്തിരുന്നു. ടീമിനായി സഞ്ജു സാംസണും (32 പന്തില്‍ 48) ഡെവാള്‍ഡ് ബ്രെവിസും (29 പന്തില്‍ 41) തിളങ്ങി. ആയുഷ് മാഹ്‌ത്രെ (17 പന്തില്‍ 38), സര്‍ഫറാസ് ഖാന്‍ (18 പന്തില്‍ 23), ശിവം ദുബെ (12 പന്തില്‍ 13*) എന്നിവരും സംഭാവന ചെയ്തു.
കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: IPL 2026: CSK vs KKR: Ajinkya Rahane top the list of highest powerplay average since 2025 IPL season
VIDEO