ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് ഐ.പി.എല്‍ 2026ല്‍ നിന്ന് പുറത്തായിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്.
ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് ഐ.പി.എല്‍ 2026ല്‍ നിന്ന് പുറത്തായിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്.
സീസണിലെ അവസാന ലീഗ് മത്സരത്തിലും ചെന്നൈ ബൗളര്‍ അന്‍ഷുല്‍ കംബോജ് നിറം മങ്ങിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 56 റണ്‍സാണ് വഴങ്ങിയത്. 14.00 ആയിരുന്നു എക്കോണമി.

അൻഷുൽ കംബോജ്. Photo: Shebas/x.com
ഗുജറാത്തിനെതിരെ നാല് സിക്‌സറുകളും കംബോജ് വഴങ്ങി. ഇതോടെ ഒരു മോശം റെക്കോഡും താരം തന്റെ പേരില്‍ ചേര്‍ത്തു. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ വഴങ്ങുന്ന താരമെന്ന നാണക്കേടാണ് ബൗളര്‍ സ്വന്തമാക്കിയത്. 34 സിക്സറുകള്‍ വഴങ്ങിയാണ് താരം ഒന്നാം സ്ഥാനെത്തിയത്.
ഗുജറാത്ത് താരം റാഷിദ് ഖാനെ മറികടന്നാണ് കംബോജ് ഒന്നാമതെത്തിയത്. റാഷിദ് 33 സിക്‌സറുകളാണ് വഴങ്ങിയിരുന്നത്. ഇത് 2025 സീസണിലായിരുന്നു. ഇതാണ് ഇപ്പോള്‍ കംബോജ് തിരുത്തികുറിച്ചത്.
(വഴങ്ങിയ സിക്സറുകള്‍ – താരം – വര്‍ഷം എന്നീ ക്രമത്തില്‍)
34 – അന്‍ഷുല്‍ കംബോജ് – 2026*
33 – റാഷിദ് ഖാന്‍ – 2025
31 – മുഹമ്മദ് സിറാജ് – 2022
30 – വാനിന്ദു ഹസരങ്ക -2022
30 – കാഗീസോ റബാദ -2026
30 – യുസ്വേന്ദ്ര ചഹല്‍ – 2024
29 – ഡ്വെയ്ന്‍ ബ്രാവോ – 2018
29 – കുല്‍ദീപ് യാദവ് – 2026

അൻഷുൽ കംബോജ്. Photo: Johns/x.com
സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ കംബോജ് പിന്നീട് നിറം മങ്ങുകയായിരുന്നു.14 ഇന്നിങ്‌സില്‍ നിന്ന് താരത്തിന് 21 വിക്കറ്റുകളുണ്ട്. ചെന്നൈയുടെ ടോപ് വിക്കറ്റ് വേട്ടക്കാരനും താരം തന്നെയാണ്. 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഈ സീസണിലെ മികച്ച പ്രകടനം. 25.23 ശരാശരിയും 10.52 എക്കോണമിയുമാണ് താരത്തിനുള്ളത്.
Content Highlight: IPL 2026: Anshul Kamboj became player to concede most 6s in an IPL Season