ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ബെംഗളൂരു ക്വാളിഫയറില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Rising to the occasion ✨
Suyash Sharma wins the Player of the Match award for his web-spinning spell 🕸️👏
Relive his superb performance ▶️ https://t.co/1SDOOs5TgO#TATAIPL | #PBKSvRCB | #Qualifier1 | #TheLastMile | @RCBTweets pic.twitter.com/8fAdYdloQv
— IndianPremierLeague (@IPL) May 29, 2025
ഫില്‍ സാള്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ഫൈനലിനുള്ള ടിക്കറ്റെടുത്തത്. 27 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 207.41 എന്ന സ്ട്രൈക്ക് റേറ്റില്‍ 56 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്.
പുറത്താകാതെ മിന്നും പ്രകടനം കാഴ്ചവെച്ച സാള്‍ട്ട് ഇതോടെ ഒരു തകര്‍പ്പന്‍ നാഴികക്കല്ലാണ് സ്വന്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല ഐ.പി.എല്‍ പ്ലേ ഓഫിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയാണ് സാള്‍ട്ട് നേടിയത്. നേരിട്ട 23ാം പന്തിലാണ് താരം അര്‍ധ സെഞ്ച്വറിയിലെത്തിയത്.
What a time to reach the milestone 👊
Phil Salt is leading #RCB‘s chase into the #TATAIPL 2025 Finals ❤
Updates ▶ https://t.co/FhocIrg42l#TATAIPL | #PBKSvRCB | #Qualifier1 | #TheLastMile pic.twitter.com/xnP1qWSgJa
— IndianPremierLeague (@IPL) May 29, 2025
ബെംഗളൂരുവിന് വേണ്ടി മായങ്ക് അഗര്‍വാള്‍ 19 റണ്‍സും ക്യാപ്റ്റന്‍ രജത് പാടിദര്‍ 15 റണ്‍സും നേടി നിര്‍ണായകമായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തൊട്ടതെല്ലാം പാളിയിരുന്നു. പവര്‍പ്ലേയില്‍ ടീം സ്കോര്‍ 50 കടക്കും മുമ്പേ നാല് പേര് കൂടാരം കയറി. 17 പന്തില്‍ 26 റണ്‍സെടുത്ത് ടോപ് സ്കോററായ മാര്‍ക്കസ് സ്റ്റോയ്നിസാണ് സ്കോര്‍ ബോര്‍ഡ് കുറച്ചെങ്കിലും ചലിപ്പിച്ചത്. താരത്തിന് പുറമെ പ്രഭ് സിമ്രാന് സിങ് (10 പന്തില്‍ 18 ), അസ്മത്തുള്ള ഒമര്‍സായി (12 പന്തില്‍ 18) എന്നിവര്‍ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല.

പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ശ്രേയസിന്റെ ടീമിന് ഫൈനലില്‍ എത്താന്‍ ഒരു അവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററിലെ വിജയികളെ പരാജയപ്പെടുത്തിയാല്‍ പഞ്ചാബിനും കന്നി കിരീടം സ്വപനം കാണാം. ഗുജറാത്തും മുംബൈയുമാണ് എലിമിനേറ്ററില്‍ ഏറ്റുമുട്ടുന്നത്.
Content Highlight: IPL 2025: PBKS VS RCB: Phil Salt In Great Record Achievement In IPL Play Off
