രാഷ്ട്രപതിയുടെ ശബരിമല യാത്രക്ക് സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍
kERALA NEWS
രാഷ്ട്രപതിയുടെ ശബരിമല യാത്രക്ക് സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 8:40 pm

ശബരിമല: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

രാഷ്ട്രപതി ജനുവരി 6നാണ് ശബരിമല സന്ദര്‍ശനം നടത്താനിരുന്നത്. അദ്ദേഹം വരുന്ന കാര്യം രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനേയും അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് മൂന്ന് ദിവസം കൊണ്ട് രാഷ്ട്രപതിക്കായി സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു.

ഹെലിപ്പാഡ് സംവിധാനം ഒരുക്കാനും ബുദ്ധിമുട്ടുകള്‍ ഉള്ളതായി മന്ത്രി അറിയിച്ചു. സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ടുകള്‍ രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല വിഭാഗത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാണ്ടിത്താവളത്തില്‍ ഹെലിപ്പാഡായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുള്ളത്. ഈ സംവിധാനം ഉപയോഗിക്കാമെന്നും കടകംപള്ളി സുരേന്ദ്രന്‍ രാഷ്ട്രപതി ഭവനെ അറിയിച്ചു.