വൈഭവ് വീണിടത്ത് കുതിച്ചുയർന്ന് അയ്യരിന്റെ പടയാളി; ഇന്ത്യൻ ടീമിൽ പുതിയ താരോദയം
Cricket
വൈഭവ് വീണിടത്ത് കുതിച്ചുയർന്ന് അയ്യരിന്റെ പടയാളി; ഇന്ത്യൻ ടീമിൽ പുതിയ താരോദയം
ഫസീഹ പി.സി.
Monday, 15th June 2026, 2:09 pm

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയും ശ്രീലങ്ക എയും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ട്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 265 റണ്‍സിന് പുറത്തായിട്ടുണ്ട്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ സൂര്യാന്‍ഷ് ഷെഡ്ജെയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് കരകയറ്റിയത്.

മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചിരുന്നു. നാലാം ഓവറില്‍ തന്നെ വൈഭവ് സൂര്യവംശി പുറത്തായി. 14 പന്തില്‍ 21 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.

 

പിന്നാലെ പ്രഭ്‌സിമ്രാന്‍ സിങ് 13 പന്തില്‍ 11 റണ്‍സുമായും തിരികെ നടന്നു. പിന്നാലെ ഒന്നിച്ച ഋതുരാജ് ഗെയ്ക്വാദും തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഏറെ വൈകാതെ തിലക് 32 പന്തില്‍ 23 റണ്‍സും ഗെയ്ക്വാദ് 42 പന്തില്‍ 37 റണ്‍സുമെടുത്ത് മടങ്ങി.

അതോടെ ക്രീസിലെത്തിയ ആയുഷ് ബദോണിയും നിഷാന്ത് സിന്ധുവും വേഗം തന്നെ പുറത്തായി. 125ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പിന്നാലെ ഏഴാമനായി പഞ്ചാബ് കിങ്സ് താരമായ സൂര്യാന്‍ഷ് ഷെഡ്ജെ ക്രീസിലെത്തി. താരം എട്ടാമനായ അനുകൂല്‍ റോയിലെ കൂട്ടുപിടിച്ച് ടീമിനെ പിടിച്ചുയര്‍ത്തി.

ഇതിനിടയില്‍ അനുകൂല്‍ മടങ്ങിയതോടെ വിപ്രജ് നിഗം ബാറ്റിങിനിറങ്ങി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. 48ാം ഓവറില്‍ 49 പന്തില്‍ 51 റണ്‍സുമെടുത്ത് തിരികെ നടന്നെങ്കിലും സൂര്യാന്‍ഷ് തന്റെ പോരാട്ടം തുടര്‍ന്നു. അവസാന ഓവറില്‍ സൂര്യാന്‍ഷ് 66 പന്തില്‍ 72 റണ്‍സുമായി പുറത്തായി. ഇതോടെ ഇന്ത്യ 265 റണ്‍സെടുത്തു.

ശ്രീലങ്ക എക്ക് വേണ്ടി മുഹമ്മദ് ഷിറാസും കുഗതാസ് മാതുലനും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ചാമിക ഗുണശേഖര രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ സഹാന്‍ അരച്ചിഗെ ഒരു വിക്കറ്റും നേടി.

Content Highlight: Ind A vs SL A: Suryansh Shedge shines with a half century for India A in tri nation series

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.