അതുപറയുമ്പോൾ ലാൽ സാറിന് ഈഗോ അടിക്കുമോ എന്നായിരുന്നു എൻ്റെ പേടി, എന്നാൽ സാർ ചോദിച്ചത് മറ്റൊന്ന്: തരുൺ മൂർത്തി
Entertainment
അതുപറയുമ്പോൾ ലാൽ സാറിന് ഈഗോ അടിക്കുമോ എന്നായിരുന്നു എൻ്റെ പേടി, എന്നാൽ സാർ ചോദിച്ചത് മറ്റൊന്ന്: തരുൺ മൂർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th May 2025, 7:28 pm

മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി. തുടരും സിനിമയില്‍ നായകന്റെ ഇമോഷണല്‍ ലെയറുകളൊക്കെ ഉണ്ടെന്നും നായകനൊത്ത പ്രതിനായകന്‍ വരുമ്പോഴാണ് നായകന്‍ കൂടുതല്‍ ശക്തനാകുന്നതെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

ഇത് ആരുടെ അടുത്ത് കഥ നരേറ്റ് ചെയ്താലും പ്രതിനായകന്റെ സിനിമ എന്നാണ് എല്ലാവരും പറയുകയെന്നും താന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും അതായിരുന്നുവെന്നും തരുണ്‍ പറയുന്നു.

മോഹന്‍ലാലിനെ പോലൊരു ആളുടെ അടുത്ത് പോയി ജോര്‍ജിനെ ഇങ്ങനെ പറയുമ്പോള്‍ അദ്ദേഹത്തിന് ഈഗോ അടിക്കുമോയെന്നും തന്നെക്കാള്‍ മേലേ ഒരാള്‍ പെര്‍ഫോം ചെയ്ത് പോകുവാണല്ലോ എന്ന തോന്നല്‍ മോഹന്‍ലാലിന് വരുമോ എന്ന വിചാരം തനിക്കുണ്ടായിരുന്നുവെന്നും തരുണ്‍ വ്യക്തമാക്കി.

എന്നാല്‍ ഫസ്റ്റ് ഞാന്‍ കഥ പറഞ്ഞപ്പോള്‍ എന്തൊരു വൃത്തികെട്ട മനുഷ്യനാണല്ലേ? ആരായിരിക്കും ഈ വൃത്തികെട്ട മനുഷ്യനെ ചെയ്യുന്നത് എന്നാണ് മോഹന്‍ലാല്‍ ചോദിച്ചതെന്ന് തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരുൺ മൂര്‍ത്തി.

‘നായകന്റെ ഇമോഷണല്‍ ലെയറുകളൊക്കെ ഉണ്ടെങ്കിലും നായകനൊത്ത ഒരു വില്ലന്‍ അല്ലെങ്കില്‍ നായകനൊത്ത പ്രതിനായകന്‍ വരുമ്പോഴാണ് നായകന്‍ കൂടുതല്‍ ശക്തനാകുന്നത്.

അതിന് ഞാന്‍ ചെറിയൊരു ഉദാഹരണം പറയാം. ഇത് ആരുടെ അടുത്ത് കഥ നരേറ്റ് ചെയ്താലും പ്രതിനായകന്റെ സിനിമ എന്നാണ് എല്ലാവരും പറയുക. ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും അതായിരുന്നു.

ലാല്‍ സാറിനെ പോലൊരു ആളുടെ അടുത്ത് പോയി ജോര്‍ജിനെ ഇങ്ങനെ പറയുമ്പോള്‍ ലാല്‍ സാറിന് എന്തെങ്കിലും ഈഗോ അടിക്കുമോ അല്ലെങ്കില്‍ എന്നെക്കാള്‍ മേലേ ഒരാള്‍ പെര്‍ഫോം ചെയ്ത് പോകുവാണല്ലോ എന്ന തോന്നല്‍ വരുമോ എന്ന വിചാരം എനിക്കുണ്ടായിരുന്നു.

എന്നാല്‍ ഫസ്റ്റ് ഞാന്‍ കഥ പറഞ്ഞപ്പോള്‍ എന്തൊരു വൃത്തികെട്ട മനുഷ്യനാണല്ലേ? ആരായിരിക്കും ഈ വൃത്തികെട്ട മനുഷ്യനെ ചെയ്യുന്നത് എന്നാണ് സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ ചോദിച്ചത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: I was afraid that mohanlal would get his ego hurt, but mohanlal asked something else says Tharun Moorthy