ചീഫ് സെക്രട്ടറിക്ക് ദല്‍ഹിയില്‍ നിന്നയച്ച കത്ത് ഫോര്‍വേഡ് ചെയ്തു, അത്രേയുള്ളു: വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി
Kerala
ചീഫ് സെക്രട്ടറിക്ക് ദല്‍ഹിയില്‍ നിന്നയച്ച കത്ത് ഫോര്‍വേഡ് ചെയ്തു, അത്രേയുള്ളു: വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി
നിഷാന. വി.വി
Thursday, 13th August 2026, 1:40 pm

തിരുവനന്തപുരം: വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. വന്ദേമാതരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തില്‍ നിന്നയച്ച കത്ത് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയതതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ചീഫ് സെക്രട്ടറിയുടെ കത്തൊന്ന് വായിച്ച് നോക്കു. അദ്ദേഹത്തിന് ദല്‍ഹിയില്‍ നിന്നയച്ച കത്ത് എല്‍.എസ്.ജി.ഡി സെക്രട്ടറിക്ക് ഫോര്‍വേഡ് ചെയ്തു. അത്രേയുള്ളു.ചീഫ് സെക്രട്ടറിയുടെ ജോലിയാണത്,’ സതീശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ നയമല്ല പറഞ്ഞിരിക്കുന്നതെന്നും വന്ദേമാതരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. അതില്‍ സര്‍ക്കാരിന് ഒരു നയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന് ഒരു നയമുണ്ട്. അത് ഓഗസ്റ്റ് പതിനഞ്ചിന് മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ നീക്കം ചെയ്ത് മെറ്റയുടെ നടപടിയിലും അദ്ദേഹം പ്രതികരിച്ചിരുന്നു. താനോ തന്റെ ഓഫീസോ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെറ്റയുടെ പോളിസി എന്താണെന്ന് അറിയില്ലെന്നും ഹിമാചല്‍- തെലങ്കാന മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: “I merely forwarded the letter sent from Delhi to the Chief Secretary—that is all,” says the Chief Minister regarding the Vande Mataram controversy.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.